advertisement
Skip to content

മലയാളീ അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് ഓണാഘോഷം സിനിമ സംവിധായകൻ ബ്ലെസി ഉൽഘാടനം നിർവഹിക്കുന്നു

ന്യൂയോർക് :ജോസ് കാടാപുറം 

പ്രവർത്തന മികവ് കൊണ്ട് ന്യൂയോർക്കിലെ പ്രധാന മലയാളീ സംഘടനയായ മലയാളീ അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് 2024 വർഷത്തെ ഓണാഘോഷവും ഓണ സദ്യയും15 -ആം തീയതി ശനിയാഴ്ച അതിവിപുലമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ശനിയാഴ്ച കൃത്യം12 .30 പിഎം ന് സ്റ്റാറ്റൻ ഐലൻഡ് ഉള്ള ചാൾസ് ലെങ് ഓഡിറ്റോറിയത്തിൽ (1060 WILLOBROOK ROAD STATEN ISLAND NY 10314 ) വച്ച് ആഘോഷിക്കുന്നു . താലപ്പൊലിയുടെയും ചെണ്ടമേളത്തിൻറെയും മാവേലിമന്നൻറെയും അകമ്പടിയോടെ ഘോഷയാത്രയായി പുതിയ വിശാലമായ ഓഡിറ്റോറിയത്തിൽ പ്രവേശിച്ചുകൊണ്ട് ഓണാഘോഷത്തിന് തുടക്കം കുറിക്കുന്നതാണ്..

പ്രശസ്ത സിനിമ സംവിധായകൻ ബ്ലെസി ഓണാഘോഷ പരിപാടികൾ ഉൽഘാടനം നിർവഹിക്കുന്നു..പ്രെസിഡെന്റ് ജെമിനി തോമസ് മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഓണാഘോഷ പരിപാടിക്കു നേതൃത്വം കൊടുക്കുന്നു ..

ചെണ്ടമേളത്തിൻറെ അകമ്പടിയോടെ മാവേലിത്തമ്പുരാൻറെ എഴുന്നള്ളത്തും അതേത്തുടർന്ന് തിരുവാതിര കളിയും ഓണപ്പാട്ടുമായി ആഘോഷത്തിന് തുടക്കം കുറിക്കും. ചുരുങ്ങിയ സമയത്തെ പൊതു സമ്മേളനത്തിന് ശേഷം വിഭവങ്ങളോടെ സ്വാദിഷ്ടമായ ഓണ സദ്യ ഉണ്ടായിരിക്കും അതോടോപ്പം മാസി സ്കൂൾ ഓഫ് ആർട്സ് അവതരിപ്പിക്കുന്ന കലാപരിപാടികളും ,ഡാൻസ് , ഗാനമേള ഉണ്ടായിരിക്കും .. എല്ലാ പ്രിയപ്പെട്ട മലയാളീ സുഹൃത്തുക്കളെയും മലയാളീ അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് ഓണാഘോഷത്തിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest