ഫിലിപ്പോസ് ഫിലിപ്പ് (പബ്ലിക് റിലേഷൻസ്)
മലങ്കര ഓർത്തഡോൿസ് സഭ നോമ്പിലെ 36-ആം ഞായറാഴ്ച്ച സഭ ആകമാനം ആഘോഷിക്ക്ന്ന കാതോലിക്കാ ദിനത്തിൻറെ ഭാഗമായി,
റോക്‌ലാൻഡ് St. മേരിസ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിലും (66 East Maple Ave., Suffern New York )കാതോലിക്ക ദിനം സമുചിതമായി
ആഘോഷിച്ചു.
വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന യോഗത്തിൽ ഇടവക വികാരി ഫാദർ Dr. രാജു വര്ഗീസ് അദ്ധ്യക്ഷത വഹിച്ചു. തൻ്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ, ബഹുമാനപെട്ട അച്ചൻ കാതോലിക്ക ദിനത്തിന്റെ പ്രാധാന്യവും സഭയുടെ പാരമ്പര്യവും വിശദമായി വിവരിച്ചു സംസാരിച്ചു. സഭാമക്കൾ സഭയ്ക്ക് വേണ്ടി മുട്ടിപ്പായിപ്രാർത്ഥിക്കണമെന്നും, സഭയോട് കൂറും വിശ്വസ്തതയും പുലർത്തുന്ന ഉത്തമ വിശ്വാസികൾ ആയിരിക്കണമെന്നും ആഹ്വനം ചെയ്തു.
മുൻ സഭാ മാനേജിങ് കമ്മിറ്റി അംഗം ഫിലിപ്പോസ് ഫിലിപ്പ് തൻ്റെ സന്ദേശത്തിൽ സഭയുടെ AD 52 മുതലുള്ള ചരിത്രവും സഭയുടെ കേസിന്റെ നാൾ വഴികളും വിശദമായി പ്രതിപാദിച്ചു. ഇത്‌വരെയുള്ള കേസിന്റെ വിധികളുടെ വെളിച്ചത്തിൽ സഭക്ക് നീതി നിഷേധിക്കുന്ന ഏതു ശ്രമവും മലങ്കര മക്കൾ പ്രതിരോധിക്കുമെന്നും ,മലങ്കര സഭയുടെ സ്വതന്ത്ര്യത്തിന്മേലും സ്വയം ഭരണാവകാശത്തിന്മേലും ഉള്ള ഏത് കടന്നുകയറ്റവും അനുവദിക്കില്ല എന്നും പ്രഖ്യാപിച്ചു. എല്ലാ വെല്ലുവിളികളെയും സമാധാന മാര്ഗത്തിലൂടേയും പ്രാർത്ഥനയിലൂടയും നമ്മൾ നേരിടണമെന്നും
അഭ്യർത്ഥിച്ചു .
തുടർന്ന്, ഇടവക സെക്രട്ടറി റെബേക്കാ പോത്തൻ ചൊല്ലി കൊടുത്ത കാതോലിക്ക ദിന സത്യപ്രതിജ്ഞ എല്ലാ സഭാംഗങ്ങളും ഏറ്റു ചൊല്ലി, കാതോലിക്കാ സിംഹാസനത്തോടും അതിൽ വാണരുളുന്ന പരിശുദ്ധ കാതോലിക്ക ബാവായോടും , ഇടവക മെത്രാപ്പോലീത്തയോടും പരിശുദ്ധ സുന്നദഹോസിനോടും ഉള്ള ഭക്‌തി യും കൂറും പ്രഖ്യാപിച്ചു.
മീറ്റിങ്‌ന്റെ ആരംഭത്തിനു മുമ്പേ പരിശുദ്ധ ബാവായുടെ കാതോലിക്ക ദിനകൽപന ബഹുമാനപെട്ട അച്ചൻ വായിക്കുകയും, സഭയുടെ വിവിധ പദ്ധതികൾക്ക് ഒരു ദിവസത്തെയെകിലും വരുമാനം സഭക്ക് നല്കേണ്ടുന്നതിന്റെ ആവശ്യകത എടുത്തു പറയുകയും ചെയ്തു.
മീറ്റിംഗിന് മുന്നോടിയായി വികാരി ഫാദർ Dr. രാജു വര്ഗീസ് സഭാപതാക ഉയർത്തി. യോഗത്തിന്റെ സുഗമമായ നടത്തിപ്പിന് ഇടവക ട്രസ്റ്റീ ജോൺ വര്ഗീസ്, സെക്രട്ടറി റെബേക്ക പോത്തൻ ,മാനേജിങ് കമ്മിറ്റി അംഗങ്ങൾ , ബോർഡ് ഓഫ് ട്രസ്റ്റീസ് തുടങ്ങിയവർ നേതൃത്വം നൽകി.
റോക്‌ലാൻഡ് St. മേരിസ് ഇടവക ഗായക സംഘം ആലപിച്ച കാതോലിക്കാ മംഗള ഗാനത്തോടുകൂടി 2023 ലെ കാതോലിക്കദിന
ആഘോഷങ്ങൾക്കു സമാപനം ആയി..