advertisement
Skip to content

ലീല മരോട്ടിനെ ഫൊക്കാന ട്രസ്റ്റീബോർഡ് മെംബേർ ആയി നിയമിച്ചു

ന്യൂ യോർക്ക് :ഫൊക്കാനയുടെ പ്രധന ബോഡിയായ ട്രസ്റ്റീ ബോർഡിൽ ലീല മരോട്ടിനെ മെംബേർ ആയി നിയമിച്ചതായി ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമാസ് അറിയിച്ചു. കഴിഞ്ഞ ദിവസം കൂടിയ ട്രസ്റ്റീ ബോർഡ് മീറ്റിങ്ങിൽ പ്രസിഡന്റ് സജിമോൻ ആന്റണിയുടെ അഭ്യർത്ഥനപ്രകാരം മുൻ പ്രസിഡന്റ് കൂടിയായ ജോർജി വർഗീസ് ആണ് ലീല മരോട്ടിന്റെ പേര് നിർദ്ദേശിക്കുകയും വൈസ് ചെയർ സതീശൻ നായർ, ട്രസ്റ്റീ സെക്രട്ടറി ബിജു ജോൺ എന്നിവർ പിന്താങ്ങുകയും ചെയ്തു.

ഫൊക്കാന കമ്മിറ്റി മെമ്പര്‍, റീജണല്‍ വൈസ് പ്രസിഡന്റ്, നാഷണൽ ട്രഷറര്‍, എക്സിക്യൂട്ടീ വൈസ് പ്രസിഡന്റ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍, ഇലക്ഷന്‍ കമ്മിറ്റി മെമ്പര്‍, വിമന്‍സ് ഫോറം ചെയർ , നാഷണൽ കോർഡിനേറ്റർ തുടങ്ങി ഫൊക്കാനയുടെ നിരവധി മേഘലകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ലീല മാരേട്ട്.

ഫൊക്കാനയിൽ ദീർഘകാല പ്രവർത്തന പാരമ്പര്യവും അമേരിക്കൻ സംഘടനാ രംഗത്ത് പ്രവർത്തിക്കുന്ന ശക്തയായ സ്ത്രീ സാന്നിധ്യം കൂടിയാണ് ലീല മാരോട്ട്. 1981 ല്‍ അമേരിക്കയിലെത്തിയ ലീല മാരേട്ട് തന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ വളരെ പെട്ടെന്ന് തന്നെ സ്ഥാനം പിടിച്ച വ്യക്തിത്വമാണ്. ഫൊക്കാന നിലവില്‍ വന്ന സമയം തൊട്ട് സംഘടനയുടെ പദവികള്‍ ഏറ്റെടുത്തും, ഏറ്റെടുക്കുന്ന പ്രവര്‍ത്തനത്തിലൂടെ ആ പദവിയില്‍ നീതി പുലര്‍ത്തിയും പ്രവർത്തിക്കുന്ന വ്യക്തിത്വമാണ് ലീല മാരേട്ട്.

രാഷ്ട്രീയ പാരമ്പര്യം ഉള്ള കുടുംബത്തില്‍ നിന്നും വന്നതിനാല്‍ തന്നെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലും വ്യാപൃതയാണ് ലീല മാരേട്ട്. രസതന്ത്രത്തില്‍ എം.എസ്.സി. ബിരുദമുള്ള ഇവര്‍ ആലപ്പുഴയിൽ അധ്യാപിക ആയിരുന്നു. പിന്നീട് അമേരിക്കയിൽ എത്തിയ ശേഷം ബ്രോങ്ക്സ് കമ്മ്യൂണിറ്റി കോളേജിലും അധ്യാപികയായി ജോലി നോക്കി. ന്യൂയോര്‍ക്ക് നഗരത്തിലെ പരിതസ്ഥിതി സംരക്ഷണ വിഭാഗത്തില്‍ നിന്നും വിരമിച്ചു ഇപ്പോൾ സാമൂഹ്യ പ്രവർത്തനമാണ്. കഴിഞ്ഞ മുന്ന് തവണ ഫൊക്കാന പ്രസിഡന്റ് ആയും മത്സരിച്ചിരുന്നു.

ഫൊക്കാനയിലെ സംഘടനാ പ്രവർത്തങ്ങൾക്കു പുറമെ നിരവധി രാഷ്ട്രീയ- സാമുദായിക- സംഘടനാ രംഗത്ത് നേതൃത്വവും സജീവ സാന്നിധ്യവും അറിയിക്കുന്ന നേതാവാണ് ലീല മാരേട്ട്.

ട്രസ്റ്റീ ബോർഡ് മെംബർ ആയി തെരഞ്ഞെടുത്തതിൽ ലീല മരോട്ട് നന്ദി രേഖപ്പെടുത്തി, ഫൊക്കാനയെ ഒരുമിച്ചു കൊണ്ടുപോകാനുള്ള പുതിയ നേതൃത്വത്തിന്റെ പ്രവർത്തനത്തെ അവർ പ്രശംസിച്ചു.

ഫൊക്കാന ട്രസ്റ്റീ ബോർഡ് മെംബേർ ആയി തെരഞ്ഞെടുത്ത ലീല മരോട്ടിനെ പ്രസിഡന്റ് സജിമോൻ ആന്റണി അഭിനന്ദിച്ചു. ഇലക്ഷൻ കഴിഞ്ഞാൽ ഫൊക്കാന ഒന്നേയുള്ളു, ഇലക്ഷൻ സമയത്തു വിപരീതമായി മത്സരിച്ചാലും ഇലക്ഷൻ കഴിഞ്ഞാൽ ഫൊക്കാന ഒറ്റക്കെട്ടാണെന്നും അതിന്റെ ഉദാഹരണമാണ് ലീല ചേച്ചിയുടെ നിയമനം എന്നും സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.

ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ്, വൈസ് ചെയർ സതീഷ് നായർ, ട്രസ്റ്റീ സെക്രട്ടറി ബിജു ജോൺ എന്നിവരും ലീല മരോട്ടിനെ അഭിനന്ദിച്ചു സംസാരിച്ചു.

ട്രസ്റ്റീ ബോർഡ് മെംബേർസ് ആയ ജോർജി വർഗീസ്, കല ഷഹി , സണ്ണി മറ്റമന പ്രസിഡന്റ് സജിമോൻ ആന്റണി സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ എന്നിവരും മീറ്റിങ്ങിൽ പങ്കെടുത്തു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest