ലാന്‍ഡ് ക്രൂസറിന്റെ പുതിയ മോഡലിന്റെ വില ഓട്ടോ എക്‌സ്‌പോ 2023ല്‍ പുറത്തുവിട്ട് ടൊയോട്ട.ഡീസല്‍ എഞ്ചിനില്‍ മാത്രം ലഭ്യമായ ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ 300 എസ്.യു.വിക്ക് 2.17 കോടി രൂപയാണ് എക്‌സ് ഷോറൂം വില. കഴിഞ്ഞ വര്‍ഷം ആഗസ്ത് മുതല്‍ പത്ത് ലക്ഷം രൂപക്ക് ലാന്‍ഡ് ക്രൂസര്‍ 300ന്റെ ബുക്കിങ് ടൊയോട്ട ആരംഭിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ ബുക്കിങ് ടൊയോട്ട നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് ഡീലര്‍മാര്‍ അറിയിക്കുന്നത്. കമ്പനി ഇറക്കാനിരുന്ന ആദ്യ ബാച്ച് ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ 300 എല്ലാത്തിന്റേയും ബുക്കിങ് നടന്നുവെന്നാണ് ലഭിക്കുന്ന സൂചന. നിലവിലെ ലാന്‍ഡ് ക്രൂസര്‍ 200നേക്കാള്‍ മുന്‍ ഭാഗത്തെ ഗ്രില്ലിലും വീല്‍ ആര്‍ക്കുകളിലുമൊക്കെയുള്ള മാറ്റങ്ങള്‍ മാത്രമേ പുറം ഭാഗത്ത് ലാന്‍ഡ് ക്രൂസര്‍ 300ന് കമ്പനി വരുത്തിയിട്ടുള്ളൂ. എന്നാല്‍ ഉള്ളില്‍ ലാന്‍ഡ് ക്രൂസര്‍ അടി മുടി മാറിയിട്ടുണ്ട്. ഡാഷ്‌ബോര്‍ഡില്‍ അടക്കം പുതിയ ഡിസൈനാണ് നല്‍കിയിരിക്കുന്നത്. ഹെഡ് അപ്പ് ഡിസ്‌പ്ലേ, പ്രീമിയം സൗണ്ട് സിസ്റ്റം, ഫിംഗര്‍പ്രിന്റ് ഓതെന്റിക്കേഷൻ സിസ്റ്റം എന്നിവയെല്ലാം ഉള്ളിലെ ഫീച്ചറുകളില്‍ ചിലതാണ്. അന്താരാഷ്ട്ര വിപണിയില്‍ ലാന്‍ഡ് ക്രൂസര്‍ 300 പെട്രോള്‍ എഞ്ചിനിലും ലഭ്യമാണെങ്കിലും ഇന്ത്യയില്‍ 3.3 ലിറ്റര്‍ ടര്‍ബോ വി 6 ഡീസല്‍ എഞ്ചിനില്‍ മാത്രമാണ് ഇറക്കിയിട്ടുള്ളത്.
ലാന്‍ഡ് ക്രൂസറിന്റെ പുതിയ മോഡല്‍ ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ച് ടൊയോട്ട
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -