പ്രീമിയം സ്പോർട്സ് കാർ നിർമ്മാതാക്കളായ ലംബോർഗിനി പുത്തൻ മോഡലായ ഉറുസ് എസ് ഇന്ത്യൻ വിപണിയിലെത്തിച്ചു. ഇറ്റാലിയൻ കമ്പനിയായ ലംബോർഗിനിയുടെ സൂപ്പർ എസ്‌യുവിയായ ഉറുസിന്റെ അൺഹിഞ്ച്ഡ് വേർഷനാണ് ഉറുസ് എസ്. പെർഫോർമന്റെ കാര്യത്തിൽ അതിശയിപ്പിക്കുന്ന വാഹനമാണ് ഉറുസ് എസ്.8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ്. 4.0 ലിറ്റർ ട്വിൻ-ടർബോ വി8 എൻജിൻ.
ഇത് 666 പിഎസ് അഥവാ 657 ബിഎച്ച്പി പവറും 850 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. ഉറുസിനെക്കാൾ ഏകദേശം 47 കിലോഗ്രാം അധികം ഭാരമുണ്ട് ഉറുസ് എസിന്.3.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കും. വാഹനത്തിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 305 കിലോമീറ്ററാണ്.ലംബോർഗിനി ഉറുസ് എസിന് 5,112 എംഎം നീളവും 2,018 എംഎം വീതിയുമാണുള്ളത്. 1,638 എംഎം ഉയരം. എസ്‌യുവിക്ക് 3,003 എംഎം നീളമുള്ള വീൽബേസും ഉണ്ട്. 7 ഡ്രൈവിങ് മോഡുകളാണുള്ളത്. സ്റ്റാർഡ, സ്പോർട്ട്, കോർസ, ഇഗോ, ടെറ, നെവ, സബ്ലിയ എന്നിവയാണ് ഈ മോഡലുകൾ.
ലംബോർഗിനി ഉറുസ് എസിൽ പുതിയ ബോണറ്റ്, കാർബൺ റൂഫ് എന്നിവയുമുണ്ട്. 21 ഇഞ്ച് വീലുകൾ സ്റ്റാൻഡേർഡായും 22, 23 ഇഞ്ച് വീലുകൾ ഓപ്ഷണലായി ലഭ്യമാകും. ഉറുസ് എസിന്റെ ഇന്റീരിയറുകളിൽ കൂടുതൽ ആഡംബരം നൽകിയിട്ടുണ്ട്. പുതിയ കണക്റ്റിവിറ്റി ഓപ്ഷനുകളും ഈ വാഹനത്തിൽ ഉണ്ട്.കണക്റ്റഡ് നാവിഗേഷൻ, സുരക്ഷാ ഫീച്ചറുകൾ, നിരവധി ഇൻ-കാർ കൺട്രോൾ സർവ്വീസുകൾ എന്നിവയെല്ലാം ലംബോർഗിനി ഉറുസ് എസിൽ നൽകിയിട്ടുണ്ട്.ലംബോർഗിനി യുനീക്ക് ആപ്പ് ഉപയോഗിച്ച് മാത്രം ആക്‌സസ് ചെയ്യാൻ കഴിയുന്ന റിമോട്ട് കാർ പോലുള്ള ഫീച്ചറുകളും ഈ വാഹനത്തിലുണ്ട്.