തൃശൂർ : ദുബൈ ആസ്ഥാനമായുള്ള പ്രവാസി ബുക്സിൻറെ പ്രതിമാസ പുസ്തക ചർച്ച തൃശൂർ കേരള സാഹിത്യ അക്കാദമിയിലെ വൈലോപ്പിള്ളി ഹാളിൽ വെച്ച് ഏപ്രിൽ ,8 ശനിയാഴ്ച രാവിലെ 11 മണിക്ക് നടക്കും . പ്രവാസികളായ ഇരുപത്തിയാറ് എഴുത്തുകാർ ചേർന്നെഴുതിയ 'ലാൽ ബാഗ് എക്സ്പ്രസ്സ്', ആഷത്ത് മുഹമ്മദ് രചിച്ച 'മശാന സഞ്ചാരിക' എന്നീ നോവലുകളാണ് ചർച്ച ചെയ്യപ്പെടുന്നത്.

സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രഫ.വി.ജി തമ്പി ഉത്ഘാടനം ചെയ്യും. വെള്ളിയോടൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പി.ശിവപ്രസാദ്, കെ.പി.കെ വേങ്ങര എന്നിവർ യഥാക്രമം ലാൽബാഗ് എക്സ്പ്രസ്സ്, മശാന സഞ്ചാരിക എന്നീ നോവലുകൾ അവതരിപ്പിക്കും.
ലത്തീഫ് മമ്മിയൂർ, ഡോ.കെ.എസ് കൃഷ്ണകുമാർ. കെ.എസ്.ശ്രുതി. സുൽഫി
,അഡ്വ.സ്മിത സതീഷ്, മീനു കൃഷ്ണൻ,വിജിഷ വിജയൻ
,മുഹമ്മദ് ഫിറോഷ്എന്നിവർ സംബന്ധിക്കും. മഷി പ്രതി നിധി ലൂക്കോസ് ചെറിയാൻ
.ആഷത്ത് മുഹമ്മദ് എന്നിവർ മറുപടി പ്രസംഗം നടത്തും ഗീതാമോഹൻ നന്ദി പറയും
