ഡോ. മാമ്മൻ സി. ജേക്കബ്
ഫൊക്കാനയുടെ മുൻ പ്രസിഡൻ്റും സാമൂഹ്യ പ്രവർത്തകനുമായ പോൾ കറുകപ്പിള്ളിയുടെ ജേഷ്ഠ സഹോദരൻ കുര്യാക്കോസ് കറുകപ്പിള്ളിയുടെ നിര്യാണത്തിൽ ഫൊക്കാന മുൻ ജനറൽ സെക്രട്ടറിയും ഇന്ത്യൻ ഓവർസീസ് കൾച്ചറൽ കോൺഗ്രസിൻ്റെ വൈസ് പ്രസിഡൻ്റുമായ ഡോ. മാമ്മൻ സി ജേക്കബ് അനുശോചനം രേഖപ്പെടുത്തി . ഫൊക്കാനയുടെ വിവിധ പ്രവർത്തനങ്ങളിലും കൺവെൻഷനുകളിലും സൗമ്യ സാന്നിദ്ധ്യമായിരുന്ന കുര്യാക്കോസ് കറുകപ്പിള്ളി താമ്പയിലെ മലയാളി സംഘടനകളിലും , സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നുവെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
ഭാര്യ: സൂസൻ കറുകപ്പിള്ളിൽ
മക്കൾ: ഷിബി , ബോബി, പോൾ, സഞ്ജന
കൊച്ചുമക്കൾ:അശ്വിൻ, നോബിൾ, അഥീന, റിയ, ജിയാന.
സഹോദരങ്ങൾ: മേരി മാത്യു, വർഗീസ് ഉലഹന്നാൻ , പോൾ കറുകപ്പിള്ളി ,ഏലിയാസ് ഉലഹന്നാൻ, ആനി സണ്ണി , വൽസ ജോർജ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.