advertisement
Skip to content

കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച

അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ന്‍റെ (കെ​എ​സ്‌​സി) പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് ജോ​ൺ ബ്രി​ട്ടാ​സ് എം​പി നി​ർ​വ​ഹി​ക്കും.

പ്ര​സി​ഡ​ന്‍റ് എ.​കെ. ബീ​രാ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ഴു​ത്തു​കാ​രി​യും അ​ധ്യാ​പി​ക​യു​മാ​യ ദീ​പാ നി​ശാ​ന്ത്, പ്ര​വാ​സി സം​ഘം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ ഗ​ഫൂ​ർ ലി​ല്ലീ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും. ഇ​ൻ​ഡോ-​അ​റ​ബ് സാം​സ്കാ​രി​ക വി​നി​മ​യം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് പ്ര​ത്യേ​ക ക​ലാ​സാ​ഹി​ത്യ പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ പു​തി​യ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പാ​ക്കു​മെ​ന്ന് ബീ​രാ​ൻ​കു​ട്ടി പ​റ​ഞ്ഞു.

യു​വ​ജ​നോ​ത്സ​വം 26 മു​ത​ൽ

കെ​എ​സ്‌​സി യു​വ​ജ​നോ​ത്സ​വം മേ​യ് 26, 27, 28 ജൂ​ൺ മൂന്ന് തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും. പ്രാ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​റ് ഗ്രൂ​പ്പു​ക​ളാ​ക്കി തി​രി​ച്ച് 20 ഇ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ യു​എ​ഇ താ​മ​സ വീ​സ​യു​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്ക് പ​ങ്കെ​ടു​ക്കാം.

വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള 500ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. താ​ത്പ​ര്യ​മു​ള്ള​വ​ർ 21ന് ​രാ​ത്രി ഒ​ൻ​പ​തി​ന് മു​ൻ​പ് നേ​രി​ട്ടോ ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ അ​പേ​ക്ഷി​ക്ക​ണം.

ഓ​രോ ഗ്രൂ​പ്പി​ലും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടു​ന്ന​വ​ർ​ക്ക് ബെ​സ്റ്റ് പെ​ർ​ഫോ​ർ​മ​ർ ഓ​ഫ് ദ ​ഇ​യ​ർ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.

മ​ത്സ​ര ഇ​ന​ങ്ങ​ൾ: ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, കു​ച്ചി​പ്പു​ടി, നാ​ടോ​ടി നൃ​ത്തം, പ്ര​ച്ഛ​ന്ന വേ​ഷം, മോ​ണോ ആ​ക്‌​ട്, ക​ർ​ണാ​ട്ടി​ക് മ്യൂ​സി​ക്, ലൈ​റ്റ് മ്യൂ​സി​ക്, മാ​പ്പി​ള​പ്പാ​ട്ട്, ച​ല​ച്ചി​ത്ര​ഗാ​ന​ങ്ങ​ൾ, നാ​ട​ൻ പാ​ട്ട്, ആ​ക്‌​ഷ​ൻ സോം​ഗ്, ഉ​പ​ക​ര​ണ സം​ഗീ​തം (സ്ട്രിം​ഗ്, മൃ​ദം​ഗം, ഇ​ല​ക്ട്രോ​ണി​ക് കീ​ബോ​ർ​ഡ്), പെ​ൻ​സി​ൽ ഡ്രോ​യിം​ഗ്, ക്രി​യേ​റ്റീ​വ് ആ​ർ​ട്ട്.

യു​എ​ഇ​യി​ലെ യു​വ​ജ​നോ​ത്സ​വ​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​രെ ജി​ല്ലാ, സം​സ്ഥാ​ന യു​വ​ജ​നോ​ത്സ​വ​ങ്ങ​ളി​ൽ പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യ് ഐ.​വ​ർ​ഗീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സ​ത്യ​ൻ, ട്ര​ഷ​റ​ർ ഷ​ബി​ൻ പ്രേ​മ​രാ​ജ​ൻ, ല​തീ​ഷ് ശ​ങ്ക​ർ (ക​ലാ സെ​ക്ര​ട്ട​റി), റ​ഫീ​ഖ് അ​ലി (സാ​ഹി​ത്യ സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest