advertisement
Skip to content

കേരളാ സഹകരണ, ദേവസം, സ്പോർട്സ് മന്ത്രി V. N. വാസവൻ ഫൊക്കാന കേരളാ അംബാസിഡർ.

ന്യൂ യോർക്ക് : ഫൊക്കാനയുടെ  (ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക ) കേരളാ അംബാസിഡർ ആയി കേരളാ സഹകരണ , ദേവസം , സ്പോർട്സ് മന്ത്രി V. N. വാസവൻ , ബഹുമാനാപ്പെട്ട മന്ത്രിയുമായി നേരിട്ട് നടത്തിയ ചർച്ചയുടെ ഭലമായി അദ്ദേഹം ആ  സ്ഥാനം സന്തോഷപൂർവ്വം സ്വീകരിക്കുകയായിരുന്നു. ആദ്യമായാണ് ഒരു കേരള മന്ത്രി ഫൊക്കാനയുടെ അംബാസിഡർ  ആകുന്നത്.

അമേരിക്കൻ മലയാളികൾക്ക് കേരളത്തിലേക്കുള്ള പാലമാണ് ഫൊക്കാന . കേരളത്തിൻെ പുരോഗമനത്തിനും വികസനത്തിനും ഒപ്പം നിൽക്കാൻ ഫൊക്കാനയ്ക്ക് സാധിച്ചത് അഭിമാനകരമായ കാര്യമാണെന്ന് മന്ത്രിV. N. വാസവൻ  അഭിപ്രായപ്പെട്ടു.   പൊതു വിദ്യാഭ്യാസ രംഗത്തും ആരോഗ്യമേഖലയിലും, ഐ റ്റി മേഘലയിലും വന്ന  മാറ്റങ്ങൾ ഉന്നത ജീവിതനിലവാരമുള്ള  സമൂഹമായി കേരളത്തെ മാറ്റിത്തീർത്തു.  കുടുംബത്തോടുള്ള സ്‌നേഹം, കടപ്പാട്, ആദരവ് എന്നിവയോടൊപ്പം കേരളത്തിന്റെ പുരോഗതിക്കും ഫൊക്കാനയുടെ  പങ്ക്  ഒരിക്കലും  വിസ്മരിക്കാൻ ആവില്ല.

കേരളത്തിൽ നടന്ന ചർച്ചയിൽ ഫൊക്കാന  പ്രസിഡൻ്റ് സജിമോൻ ആൻ്റണി ,ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ ജോയി ചാക്കപ്പന്‍,കേരള ട്രിബ്യൂൺ ചെയർമാൻ  ഡോ. മാത്യൂസ് കെ  ലൂക്ക്  എന്നിവർ ചർച്ചയിൽ പങ്കെടുത്തു.  

നിസ്വാർത്ഥമായ ജനസേവനങ്ങളിലൂടെയും ആത്മാർത്ഥമായ സമീപനങ്ങളിലൂടെയും സംശുദ്ധമായ
പൊതുപ്രവർത്തനങ്ങളിലൂടെയും മുൻനിരനേതാക്കളിൽ ഒരാളായിമാറിയ വ്യക്തിയാണ് മന്ത്രി V. N. വാസവൻ. ഒരു സംഘടനയ്ക്ക്  ഏറ്റവുമധികം ജനസ്വീകാര്യതയും വിസിബിലിറ്റിയും ഉണ്ടാകുന്നത് നല്ല സംഘാടകർ സംഘടനകളെ നയിക്കുബോഴാണ്. അത്തരത്തിൽ  മലയാളികൾക്കിടയിൽ മാറ്റത്തിന്റെ അലയൊലികൾ വലിയ തോതിൽ സൃഷ്‌ടിച്ച വ്യക്തിയാണ് ബഹുമാന്യനായ മന്ത്രി V. N. വാസവൻ. അദ്ദേഹത്തിന് ഫൊക്കാന കേരളാ അംബാസിഡർ ആയി നിരവധി കാര്യങ്ങൾ ചെയ്യുവാൻ കഴിയുമെന്നും, കേരളത്തിന്റെ പുരോഗതിക്ക് വളരെ അധികം  പ്രൊജെക്ടുകളും, മറ്റ് സഹായങ്ങളും ഫൊക്കാന പ്ലാൻ ചെയ്യുന്നുണ്ടെന്ന്    പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest