ഗാർലാൻഡ് (ഡാലസ് ):കേരള അസോസിയേഷൻ ഓഫ് ഡാളസ് ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം ജനുവരി 4ന് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു .
ഇന്ത്യൻ ഫിലിം ആക്ടർ ആൻഡ് പ്രൊഡ്യൂസർ പ്രേം പ്രകാശാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത് .
സെൻ്റ് തോമസ് സീറോ മലബാർ ചർച്ച് ജൂബിലി ഹാൾ, ഗാർലൻഡ്(4922 Rosehill Rd, Garland, TX 75043) ജനുവരി 4ന് വൈകീട്ട് 6 മണിക്ക് പ്രസിഡണ്ട് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ പരിപാടികൾ ആരംഭിക്കും. ഏവരെയും ഞങ്ങളുടെ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി സെക്രട്ടറി മൻജിത് കൈനിക്കര അറിയിച്ചു . കൂടുതൽ വിവരങ്ങൾക്കു ആര്ട്ട് ഡയറക്ടർ സുബി ഫിലിപ്പ് ,വിനോദ് ജോർജ് എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.