advertisement
Skip to content

ഡിസംബറിലെ പ്രണയം കവിത - ബീനാദാസ് പുന്നയൂർക്കുളം

ബീനാദാസ്പുന്നയൂർക്കുളം

നീ തനിച്ചാവുമ്പോൾ
എന്നെയോർത്തൊരു
കവിതയെഴുതണം.
പ്രണയതാപമേറ്റ്
ഡിസംബറിലെ
അവസാന
രാത്രിയിലെ
മഞ്ഞുരുകി
നമുക്കിടയിൽ
പുതുവർഷം
പിറന്നത്
മുതൽ
തമ്മിൽ കാണാതിരിക്കുന്ന
ഈ നിമിഷം വരെയുള്ള
കഥയതിൽ
വിതയാവണം
ഒടുവിൽ
അവസാനവരിയിലൂടെ
അകത്തുള്ള
എന്നെ,
മഷി പുരാളാതെ
തൂലിക തുമ്പിനാൽ
തോണ്ടി
പുറത്തേയ്ക്കെറിയണം.അങ്ങിനെ
നീയൊരു കവിയും
ഞാനൊരു
കവിതയുമാവണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest