advertisement
Skip to content

കൈരളി ടിവി യു എസ് എ ഷോർട് ഫിലിം മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം മാർച്ച് 31 വരെ

വടക്കേ അമേരിക്കയിലുടനീളമുള്ള വളർന്നുവരുന്ന മലയാളി ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പിന്തുണയ്ക്കുന്നതിനും വേണ്ടി കൈരളി ടി വി USA ആണ് ഈ ഷോർട് ഫിലിം മത്സരം സംഘടിപ്പിക്കുന്നത്

Thomas

നോർത്ത് അമേരിക്കയിലെ മികച്ച ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി കൈരളി ടി വി ഷോർട് ഫിലിം മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം മാർച്ച് 31 വരെയാണ് .. മത്സരത്തിന്റെ ജഡ്‌ജിങ്‌ പാനൽ പ്രശസ്ത സിനിമ സംവിധായകനും കേരളചലച്ചിത്ര അക്കാഡമി ചെയർമാനുമായ രഞ്ജിത് നയിക്കും. സാഹിത്യകാരിയും തൃശൂർ കേരള വർമ്മ കോളേജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രഫസറുമായ ദീപ നിശാന്ത് മറ്റൊരു ജൂറി അംഗം. ഇവർക്കു പുറമെ കൈരളി ന്യൂസ് ഡയറക്ടറും കവിയുമായ ഡോക്ടർ എൻ പി ചന്ദ്ര ശേഖരനും ജൂറിയങ്കങ്ങളായ  പാനലാണ് ഫലം നിർണയിക്കുന്നത്

വടക്കേ അമേരിക്കയിലുടനീളമുള്ള വളർന്നുവരുന്ന മലയാളി ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പിന്തുണയ്ക്കുന്നതിനും വേണ്ടി കൈരളി ടി വി USA ആണ് ഈ ഷോർട് ഫിലിം മത്സരം സംഘടിപ്പിക്കുന്നത്. ഇതൊരു മെഗാ ഷോ പരിപാടിയായി മാറും ,ഇങ്ങനെയൊരു സംരംഭം മലയാളം ടെലിവിഷൻ ചരിത്രത്തിൽ ആദ്യത്തേതാണ്. 2020 ജനുവരി മുതൽ റിലീസ് ചെയ്തതോ ഇനി ചെയ്യാൻ പോകുന്നതോ ആയ 5 മിനിറ്റ് മുതൽ 25 മിനിറ്റ് വരെ ദ്യർഘമുള്ള പൂർണ്ണമായോ ഭാഗികമോയോ നോർത്ത് അമേരിക്കയിൽ ചിത്രീകരിച്ച ഷോർട്ഫിലിമുകൾക്കാണ് ഇതിൽ പങ്കെടുക്കാൻ അവസരം. പ്രധാനമായും മലയാളത്തിലുള്ള ഹ്രസ്വചിത്രങ്ങൾ മത്സരത്തിന് സ്വീകരിക്കപ്പെടുന്നു.  രജിസ്ട്രേഷൻ ആരംഭിച്ചപ്പോൾ മുതൽ വടക്കേ അമേരിക്കയിലെ പ്രതിഭ ശാലികൾ  ഇതിനോടകം 30 ഓളം ഹൃസ്വ ചിത്രങ്ങൾ രജിസ്റ്റർ ചെയിതു കഴിഞ്ഞു .. ഏറ്റവും പുതിയ ഷോർട് ഫിലിമുകൾക്കു അവസരം കൊടുക്കുകയന്ന ലക്ഷ്യത്തോടെ  മാർച്ച് 31വരെ നിർമിക്കുന്ന ഹൃസ്വ ചിത്രങ്ങൾക്കു അവസരം കിട്ടുകയാണ്   ഇനി രജിസ്റ്റർ ചെയ്യാനുള്ളവർ  ഉടൻ തന്നെ മത്സരത്തിലെക്കു എന്ററികൾ അയക്കുക    ..പൂർണമായും വടക്കേ അമേരിക്കയിൽ ചിത്രീകരിച്ച  മലയാളം  ഷോർട് ഫിലിമുകൾക്കാണ് ണ് ഇക്കുറി അവസരം കൊടുക്കുന്നത്..ഏപ്രിൽ ആദ്യവാരത്തോടെ ഷോർട് ഫിലിമുകൾ കൈരളിടിവിയിലും കൈരളി ന്യൂസ് ചാനലിലും പ്രേക്ഷേപണം ചെയ്തുകൊണ്ട്  ഷോർട് ഫിലിം ഫെസ്റ്റിവൽ ആരംഭിക്കും  , പ്രിയ പ്രേക്ഷകരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ചു ജഡ്ജിങ് പാനൽ അന്തിമ ഫലം അറിയിക്കും ,,, ഇനിയും രെജിസ്റ്റർ ചെയ്യാത്തവർ



KAIRALITVUSASHORTFILMFESTIVAL @ GMAIL .COM
KAIRALITVNY @ GMAIL .COM
ജോസ് കാടാപുറം 9149549586
ജോസഫ് പ്ലാക്കാട്ട് 972 839 9080
സുബി തോമസ് 747 888 7603

എന്നി നമ്പറുകളിലോ  ബന്ധപെടുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest