advertisement
Skip to content

കാനഡയിൽ കൈരളിടിവിക്ക് പുതിയ കാൽവെപ്പ് ഡേവിസ് കാനഡ

ടൊറോന്റോ: അമേരിക്കൻ മലയാളി പ്രേക്ഷകർക്കിടയിൽ ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞ, കൈരളി ടിവി സംപ്രേക്ഷണം ചെയ്യുന്ന വിവിധ പരിപാടികൾ ഇനി മുതൽ കാനഡയിൽ നിന്ന് പുതിയ പരിപാടികൾ ആരംഭിക്കുന്നു ’ കടൽ കടന്നാലും, കാതമെത്ര താണ്ടിയാലും പിറന്ന നാടിന്റെ കലാ, സാംസ്കാരിക പാരമ്പര്യം എന്നും കാത്തു സൂക്ഷിക്കുന്നവരാണ് മലയാളികൾ. ജനിച്ച നാടിന്റെ ഓർമ്മകൾ നമ്മളിൽ ഏറ്റവും കൂടുതൽ ഉണർത്തുന്നത് മണ്ണിന്റെ മണമുള്ള പുതിയ പരിപാടികൾ മലയാൾക്കു നൽകുന്നു അമേരിക്കക്ക് പുറമെ ഇനി മുതൽ കാനഡയിലും ആരംഭിക്കാൻ പോകുന്നു പരിപാടികൾ സംപ്രേക്ഷണം ചെയ്യാൻ പോകുന്നു ..
കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള മികച്ച പ്രവർത്തകരെ കൈരളിയുടെ പ്രവർത്തങ്ങൾക്കായി ഡേവിസ് ഫെർണാണ്ട്സിന്റെ നേതൃത്വത്തിൽ ഒരുങ്ങി കഴിഞ്ഞു .. നേരെത്തെ കൈരളിക്കു ന്യൂസിന് പുറമെ ഓര്മസ്പർശം കാനഡ സംഗീതപരിപാടി വിജയകരമായി തുടർന്ന് മികച്ച ഗായകർക്ക് അവസരം ഒരുക്കിയ പരിപാടി ആയിരുന്നു ഓര്മസ്പർശം- തുടർന്ന് കാനഡയിലെ പുതിയ കുടിയേറ്റക്കാർക്ക് കൂടി പങ്കെടുക്കാവുന്ന പരിപാടികൾ ഉടൻ ആരംഭിക്കുന്നു .. എല്ലാ പ്രൊവിൻസ് നിന്നും മികച്ച മാധ്യമ പ്രവർത്തകരും ,കലാകാരന്മാർമാരും ചല ചിത്ര പ്രതിഭകളും അടങ്ങുന്ന പ്രവർത്തകർ ഡേവിസ് ഫെർണാണ്ടാ സിനൊപ്പം പ്രവർത്തനം തുടങ്ങി കഴിഞ്ഞു..വിജോ കുര്യൻ,പ്രവിധ മേനോൻ , ലാലിഷ് ചന്ദ്രൻ ,ലിനിതാ എബ്രഹാം, സൊവെറിൻ ജോൺ ,ജേക്കബ് സെബാസ്റ്യൻ ,സാംസൺ ജോസഫ് ,രഞ്ജിത് നായർ എന്നിവർ കൈരളി ടിവി കാനഡയിൽ നിന്നുള്ള വിവിധ പരിപാടികൾക്ക് ഡേവിസ് ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ തുടക്കം കുറിക്കുകിയയാണ് ..കൈരളിയുടെ എല്ലാ ചാനെലുകളും സ്ലിങ് ടിവിയിലും ഡിഷെനിറ് വർക്കിലും സബ്സ്ക്രൈബ് ചെയ്യാവുന്നതാണ് .."ദക്ഷിൻ മെഗാ "പാക്കേജിൽ മലയാളത്തിലെ പ്രധാന ചാനലുകൾ ലഭ്യമാണ് ഏഷ്യാനെറ്റ് എല്ലാ ചാനെൽസ് കൈരളി 4 ചാനലുകളും സൂര്യ, മനോരമ എല്ലാ മലയാളം ചാലുകളും മികച്ച കാഴ്ചയിൽ അംഗീകാരത്തോടെ കാണാവുന്നതാണ് സ്ലിങ് ബന്ധപ്പെടാനുള്ള ഫോൺ നമ്പർ 24x 7 # 1888 363 1777 കൈരളിയുടെ എല്ലാ പരിപാടികളും ‘’ കൈരളി ടിവി, , കൈരളി വി, കൈരളി ന്യൂസ്, കൈരളി അറേബ്യചാനലുകളിൽ കാണാവുന്നതാണ്. ഈ നാല് ചാനലുകൾക്ക് പുറമെ സോഷ്യൽമീഡിയയിലും, യൂട്യുബിലുംഎല്ലാ പ്രോഗ്രാമുകളും ലഭ്യമാകും.

ഒരു ജനതയുടെ ആത്മാവിഷ്കാരമായ കൈരളിക്ക് 23 വര്ഷം പിന്നിട്ടു ———— ഒരു ജനതയുടെ ആത്മാവിഷ്കാരവും നേരുപറയുന്ന വാർത്താ സംസ്കാരത്തിന്‍റെ സാക്ഷത്കാരവുമായി കൈരളി യാത്ര ആരംഭിച്ചിട്ട് ഇന്നത്തേക്ക് 23 വർഷം. വന്നവഴിയിൽ എന്നും കൈരളി അതിന്‍റെ സംസ്കാരവും നിലപാടും കൈവിടാതെ കാത്തു. കൃത്യമായൊരു പക്ഷം പറഞ്ഞു തന്നെ പോകുമ്പോഴും വാർത്തയെ വാർത്തയായി കണ്ട കൈരളിക്കൊപ്പം നിന്ന പ്രേക്ഷകർ തന്നെയാണ് ഞങ്ങളുടെ ശക്തി. മത്സരാധിഷ്ഠിത മാധ്യമകാലത്തും കൈരളി തലയുയർത്തി നിൽക്കുന്നതും ആ പിന്തുണയുടെ കരുത്തിൽ തന്നെയാണ്‌. മലയാളിയുടെ ദൃശ്യബോധത്തിലെ കർക്കിടകവും കാർമേഘവും നീങ്ങിയ 2000 ചിങ്ങം ഒന്ന് ഒരു ചരിത്രപ്പിറവിയുടേതായിരുന്നു. കൈരളി കണ്‍ തുറന്നു. കോർപ്പറേറ്റുകൾ അടക്കി വാ‍ഴുന്ന കാലത്ത് ഒരു ജനതയുടെ ആത്മാവിഷ്കാരത്തിനൊപ്പം വേറിട്ട മാധ്യമ സംരംഭം. മൂന്നരക്കോടിയിൽ പരം മലയാളികളുടെ സാംസ്കാരിക മൂലധനവുമായി രണ്ടര ലക്ഷത്തിൽ പരം ഓഹരി ഉടമകൾ ഇവിടെ ഒരു ചരിത്ര നിയോഗം ഏറ്റെടുത്തു.കൈരളിയുടെ ചെയർമാൻ ഭരത്‌ മമ്മൂട്ടിയും മാനേജിങ് ഡയറക്ടർ ജോൺ ബ്രിട്ടാസുമാണ്.. ജനങ്ങൾ ഉടമകളായ ചാനൽ എന്നതിനപ്പുറം ജനങ്ങളിലേക്ക് സുതാര്യതയോടെ തുറന്നുവച്ച നേരിന്‍റെ മാധ്യമ ധർമ്ംകൂടിയാണ് കൈരളി. 2005 ൽ കൈരളിയുടെ കുടുംബത്തിൽ നിന്ന് മറ്റൊരു ചരിത്രംകൂടി പിറന്നു. മലയാളിയുടെ വാർത്താ ഘടികാരം കൈരളിന്യൂസ്… ജനങ്ങൾ വാർത്താ ദിശകൾ നിശ്ചയിച്ചപ്പോൾ ഭരണകൂടങ്ങൾ ആടി ഉലഞ്ഞു. മലയാളിയുടെ ആദ്യത്തെ ടെലിഫോണ്‍ സ്റ്റിങ്ങിൽ കുടുങ്ങി അന്നത്തെ മന്ത്രി കെ കെ രാമചന്ദ്രൻ മാസ്റ്റർ രാജിവച്ചു. ആദ്യത്തെ വീഡിയോ സ്റ്റിങ്ങിൽ കുടുങ്ങി ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയർ സർവ്വീസിൽ നിന്ന് തന്നെ പുറത്താക്കപ്പെട്ടു. മുത്തങ്ങയിലെ പൊലീസ് നരവേട്ടയുടെ ദൃശ്യങ്ങൾ കൈരളിന്യൂസ് പുറത്തുവിട്ടു. കേരള രാഷ്ട്രീയ ചരിത്രത്തിലെ വാർത്താ വിസ്ഫോടനങ്ങളായി മാറിയ സോളാർ അ‍ഴിമതിയും ബാർകോ‍ഴയും തുറന്നുകാട്ടിയത് കൈരളിയാണ്. കൈരളിന്യൂസിന്‍റെ വാർത്തകൾക്കൊപ്പമാണ് കേരള രാഷ്ട്രീയത്തിൽ പുതിയ ചരിത്രങ്ങൾ ഉദിച്ചത്. മറ്റു കോർപ്പറേറ്റ് ചാനലുകൾക്കില്ലാത്തതു ഒന്നുണ്ട് കൈരളിക്ക്, നേര്, സത്യസന്ധ്യത, രാവിലെ വാർത്ത എയർ ചെയ്ത് ഉച്ചയാകുമ്പോഴെക്കും ചാനൽ തന്നെ എയറിൽ പോകുന്ന അവസ്ഥ കൈരളിക്കുണ്ടാവാറില്ല, തങ്ങളുടെ പരിമിതിക്കുള്ളിൽ നിന്ന്, സത്യം വിളിച്ചുപറയാൻ കൈരളി മടിക്കാറുമില്ല, അതു കൊണ്ടു തന്നെ എയറിൽ പോകാറുമില്ല.പറയുന്നത് ഉച്ചയാകുബോൾ ഖേദം പറഞ്ഞു കൈരളിക്കു ഇന്ന് വരെ പിൻവലിക്കേണ്ടി വന്നിട്ടില്ല ...കൈരളിക്കും കൈരളി ന്യൂസിനും പിന്നാലെ വീ, കൈരളി അറേബ്യ എന്നിവയും മി‍ഴി തുറന്നു. പിന്നീട് കാലഘട്ടത്തിനൊപ്പം ഡിജിറ്റൽ രംഗത്ത് കൈരളി ഓണ്‍ലൈൻ പ്രേക്ഷകരിലെത്തി. അങ്ങനെ മലയാളത്തിന്‍റെ ദൃശ്യ ചാരുത മി‍ഴി തുറന്നിട്ട് ഇന്നേക്ക് 23 വർഷം. കാലഘട്ടത്തിന്‍റെ നേരിനൊപ്പം ദൗത്യം കൈവിടാതെ കൈരളി ഇന്നും മുന്നേറുകയാണ്. ജനാധിപത്യത്തോടുള്ള ആക്രോശങ്ങൾക്ക് മുന്നിൽ പതറാതെ മാധ്യമധർമ്മം മുറുകെ പിടിച്ച് കേരളജനതയ്ക്കായി കൈരളി തുടരും. കൈരളി കാനഡ പ്രവർത്തങ്ങൾക്ക് ബന്ധപ്പെടുവാൻ ഡേവിസ് ഫെർണാണ്ടസ് +1647 980 -9342 ഹെഡ് ഓഫീസ്
യുഎസ് എ ജോസ് കാടാപുറം +1 914 954 9586 പ്രോഗ്രാം വിഭാഗം ജോസഫ് പ്ലാക്കാട്ട് +1972 839 9080

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest