മനോജ് മാത്യു
വാഷിംഗ്ടൺ ഡിസി: കുട്ടികളുടെ വിവിധ സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അവ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (കെഎജിഡബ്ല്യു ) യുവജനങ്ങൾക്കായി നടത്തിയ ടാലന്റ് ടൈം, സാഹിത്യ, ഫൈൻ ആർട്സ്, പെർഫോമിംഗ് ആർട്സ് മത്സരങ്ങൾ വൻപിച്ച വിജയമായി. എഴുപത്തിൽ അതികം വിധികർത്താക്കളും നൂറിൽ അധികം സഹായികളും മുന്ന് ദിവസമായി നടത്തിയ മത്സരങ്ങൾ ഒരു സ്കൂൾ കലോത്സവത്തിന്റെ പ്രതീതി ഉണർത്തി. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ കലോത്സവമാണ് വാഷിംഗ്ടൺ ഡിസി യിൽ അരങ്ങേറിയത്.
2007-ൽ 008-ൽ കെഎജിഡബ്ല്യു ആരംഭിച്ച ഈ യുവജനോത്സവം ഓരോ വർഷം കഴിയും തോറും മെച്ചപ്പെട്ട രീതിയിൽ നടത്താൻ കഴിഞ്ഞു എന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. ഇന്ന് അത് വളർന്നു പന്തലിച്ചു ഒരു സ്കൂൾ കലോത്സവത്തെ പോലെ വളർത്തിയെടുക്കാൻ കഴിഞ്ഞത് വാഷിംഗ്ടൺ ഡിസിയിലെ മലയാളികളുടെ നിർലോഭമായ സഹകരണം കൊണ്ട് മാത്രമാണ് . ഗ്രേറ്റർ വാഷിംഗ്ടൺ ഡിസി ഏരിയയിൽ നിന്നും പരിസര സ്റ്റേറ്റുകളിൽ നിന്നുപോലും കുട്ടികൾ മത്സരിക്കാൻ എത്തി.മുപ്പതു ഇനങ്ങളിൽ ആയി നടന്ന മത്സരങ്ങളിൽ ആയിരത്തോളം കുട്ടികൾ പങ്കെടുത്തു അതിൽ വിജയികളിൽ ആയവർക്ക് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു.

സാംസ്‌കാരിക സമ്പന്നതക്ക് തിളക്കം കൂട്ടാന്‍ വലിയ പങ്കുവഹിക്കുന്ന ഒന്നാണ് കലയും ആർട്ടും . ഓരോ കുട്ടികളിലെയും പ്രതിഭകളെ കണ്ടെത്തി അവയെ ഏറ്റവും ഉയർന്ന തലത്തിലേക്ക് വികസിപ്പിക്കാൻ ആവശ്യമായ അവസരം ഒരുക്കുക എന്നതാണ് കെഎജിഡബ്ല്യുവിന്റെ ലക്‌ഷ്യം. അമേരിക്കയിൽ വളരുന്ന നമ്മുടെ ചില കുട്ടികൾ വളരെ അധികം കഴിവുകൾ ഉള്ള കുട്ടികൾ ആണ്. ഈ കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന സർഗാത്മക സൃഷ്ടികൾ കണ്ടെത്തി അവരെ സമൂഹത്തിന്റെ മുൻപിൽ എത്തിക്കുക എന്നത് കൂടിയാണ് ഈ ടാലെന്റ്റ് മത്സരം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിൽ പങ്കെടുത്ത മിക്ക കുട്ടികളും ഒന്നിന് ഒന്ന് മെച്ചമായി അവരുടെ കഴിവുകൾ പ്രദർശിപ്പിച്ചു , പക്ഷേ എല്ലാവർക്കും സമ്മാനം നേടുവാൻ കഴിയിലല്ലോ?

നമ്മുടെ ഓരോ കുട്ടികളിലും പലതരത്തിലുള്ള കഴിവുകളുണ്ട് അത് ശരിയായ വഴിയിലൂടെ തിരിച്ചുവിടുകയാണെങ്കിൽ അവരെ നല്ല കലാകാരന്മാരും കലാകാരികളും ആക്കി മാറ്റുവാൻ നമുക്ക് കഴിയും. അങ്ങനെയുള്ള കുട്ടികൾക്ക് അവരുടെ വാസനകൾ പ്രദർശിപ്പിക്കാനുള്ള ഒരു വേദി ഒരുക്കി കൊടുക്കുക എന്നതാണ് കെഎജിഡബ്ല്യു ചെയ്യുന്നത്. ഈ വർഷം എന്റെ നേതൃത്വത്തിൽ വളരെ വിപുലമായി ചെയ്യാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ഇതിൽ വിജയികൾ ആയവരെ അഭിനന്ദിക്കുന്നു അതോടൊപ്പം തന്നെ ഇതിൽ പങ്കെടുത്ത ഓരോ കുട്ടികളെയും അഭിനന്ദിക്കുന്നതായി പ്രസിഡന്റ് സുഷ്‌മ പ്രവീൺ അറിയിച്ചു.

സെക്രട്ടറി ആശാ ഹരിദാസിന്റെ നേതൃത്വത്തിൽ വോളൻ്റിയർമാരുടെ ഒരു വലിയ സംഘം ഈ വർഷത്തെ മത്സരം വൻ വിജയമാക്കാൻ ദിവസങ്ങളോളം പരിശ്രമിച്ചു . ഈ വർഷത്തെ ടാലെന്റ്റ് കമ്മിറ്റിയിൽ പ്രവർത്തിച്ച രാജീവ് ജോസഫ് , അനിത കോരാനാഥ് , അരുൺ മോഹൻ , സ്നേഹ അരവിന്ദ് , സ്വപ്ന മനക്കൽ , ശാലിനി നമ്പ്യാർ , ജോസി ജോസ് , അബ്ജ അരുൺ , ആഷ്‌ലിൻ ജോസ്, അപർണ പണിക്കർ , ജീജ രഞ്ജിത്ത് എന്നിവരുടെ പ്രവർത്തനം പ്രശംസനീയം ആയിരുന്നു . അതിന്റെ ഭലമായാണ് ഈ യുവജനോത്സവം ഇത്ര വിജയമാക്കാൻ കഴിഞ്ഞത് . ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുന്നതായി പ്രസിഡന്റ് സുഷ്‌മ പ്രവീൺ അറിയിച്ചു.





പല പ്രമുഖ കമ്മ്യൂണിറ്റി ലീഡേഴ്‌സ് പങ്കെടുത്ത ഈ പരിപാടിയിൽ അമേരിക്കയിലെ പ്രമുഖ സംഘടനകൾ ആയ ഫൊക്കാന , ഫോമാ , വേൾഡ് മലയാളീ കൗൺസിൽ , KCSMW , കൈരളീ ബാൾട്ടിമോർ എന്നീ സംഘടനകളിൽ നിന്നും നിറ സാനിദ്യവും ഉണ്ടായിരുന്നു .
ജ്യോത്സ്ന , ഫ്രാങ്കോ , നന്ദു കൃഷ്ണമൂർത്തി , അഭിരമി , റോഷൻ (ഐഡിയ സ്റ്റാർ സിങ്ങർ )ലക്ഷ്മി ഗോപാല സ്വാമി തുടങ്ങി വളരെ അധികം വിശിഷ്‌ട വ്യക്തികൾ ആശംസകൾ അറിയിച്ചു.
