കൊച്ചി : മലയാള മനോരമ മുന്‍ പത്രാധിപസമിതി അംഗവും ലളിതകലാ അക്കാദമി ചെയര്‍മാനുമായിരുന്ന കെ എ ഫ്രാന്‍സിസ് (75 ) നിര്യാതനായി. മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായും മലയാള മനോരമ കണ്ണൂര്‍ യൂണിറ്റ് മേധാവിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച കെ കെ ഫ്രാന്‍സിസ് കേരളത്തിലെ അറിയപ്പെടുന്ന താന്ത്രിക്ക് ചിത്രകാരനായിരുന്നു.
തൃശ്ശൂര്‍ കുറുമ്പിലാവില്‍ 1947 ഡിസംബര്‍ ഒന്നിനായിരുന്നു ജനനം. കോഴിക്കോട് യൂണിവേഴ്‌സല്‍ ആര്‍ട് സ്ഥാപകനായിരുന്ന കെ പി ആന്റണിയുടെ മകനാണ്. 1970 ല്‍ മലയാള മനോരമയില്‍ പത്രാധിപസമിതി അംഗമായി. നിരവധി ജീവിതഗന്ധിയായ ലേഖന പരമ്പരകളിലൂടെ ശ്രദ്ധേയനായിരുന്നു കെ എ ഫ്രാന്‍സിസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.