ഡോ. കല ഷഹി
കൈരളിയുടെ മുൻ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. കേരളത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അദ്ദേഹം അമേരിക്കയിൽ എത്തിയ നാൾ മുതൽ പ്രാദേശിക സംഘടന രംഗത്ത് സജീവമാണ്. തൃശൂർ സ്വദേശിയായ ജോയി കൂടാലി ഫൊക്കാനയുടെ ഭാവി നേതൃത്വത്തിന് മുതൽക്കൂട്ടാണ്. ഏറ്റെടുക്കുന്ന ഏത് സ്ഥാനവും ആത്മാർത്ഥമായി നിർവ്വഹിക്കുകയും സമയബന്ധിതമായി സംഘടനാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്ന അദ്ദേഹം ഡോ. കല ഷഹിയുടെ പാനലിൽ നിന്നാണ് നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്.
ഡോ. ബാബു സ്‌റ്റീഫന്റെയും, ഡോ. കല ഷഹിയുടേയും നേതൃത്വത്തിൽ ഫൊക്കാന വിജയ പത്രയിലാണ്. കൃത്യമായ സംഘാടനത്തിലൂടെ ഫൊക്കാനയുടെ നിരവധി പദ്ധതികളാണ് ഫൊക്കാന നടപ്പിലാക്കുന്നത്. ഭവന നിർമ്മാണ പദ്ധതികൾ ഉൾപ്പെടെ നിരവധി പദ്ധതികളാണ് ഫൊക്കാന നടപ്പിൽ വരുത്തുന്നത്. അമേരിക്കയിലെ യുവതലമുറയെ അമേരിക്കൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുവാൻ നടപ്പിലാക്കുന്ന പദ്ധതികൾ ഫൊക്കാനയ്ക്ക് ഭാവിയിൽ യുവതലമുറയുടെ നേതൃത്വം ഉറപ്പിക്കാൻ പറ്റുമെന്ന് ജോയി കൂടാലി അഭിപ്രായപ്പെട്ടു.
ശക്തമായ നേതൃത്വമാണ് ഫൊക്കാനയുടെ അടിത്തറയെന്നും ജോയി കൂടാലിയെ പോലെയുള്ള സാംസ്കാരിക സംഘടനാ പ്രവർത്തകരെ ഫൊക്കാനയുടെ നേതൃസ്ഥാനത്തേക്ക് ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് സ്ഥാനാർത്ഥി ഡോ. കല ഷഹി പറഞ്ഞു. ബാൾട്ടിമൂർ കൈരളിയുടെ നിറസാന്നിദ്ധ്യമായ ജോയി കൂടാലിയുടെ സാന്നിദ്ധ്യം ഡോ. കല ഷഹിയുടെ ടീമിന് ശക്തി പകരുമെന്ന് ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ എന്നിവർ അഭിപ്രായപ്പെട്ടു.https://www.malayalamtribune.com/varghese-thomas-national-committee/