ഒരു ജിയോ ഉപയോക്താവ് പ്രതിമാസം 23.1 GB ഡാറ്റ ഉപയോഗിക്കുന്നു
• ജിയോ ട്രൂ 5G റോളൗട്ടും ഫൈബർ കണക്ഷനുകളുടെ വ്യാപനവും ഉപയോഗം വർധിക്കാൻ കാരണമായി
• 2 വർഷത്തിനുള്ളിൽ, ഡാറ്റ ഉപഭോഗം 1.8 മടങ്ങ് വർദ്ധിച്ചു
• ഒരു ശരാശരി ഉപയോക്താവ് ഓരോ മാസവും 1,003 വോയ്‌സ് മിനിറ്റുകൾ ഉപയോഗിക്കുന്നു
കൊച്ചി , ഏപ്രിൽ 23, 2023: ജിയോ ഉപയോക്താക്കൾ ഒരു മാസത്തിനുള്ളിൽ 10 എക്സാബൈറ്റ് അഥവാ 10 ബില്യൺ ജിബി ഡാറ്റ ഉപയോഗിച്ചു. ഈ സംഖ്യ ഡാറ്റ ഉപഭോഗ രീതിയിലെ ഒരു വലിയ കുതിച്ചുചാട്ടമാണ്. 2016ൽ ജിയോ ടെലികോം വിപണിയിൽ പ്രവേശിച്ചപ്പോൾ ഇന്ത്യയുടെ ഡാറ്റ ഉപഭോഗം 4.6 എക്സാബൈറ്റ് ആയിരുന്നു, അതും ഒരു വർഷം മുഴുവൻ! ഒരു മാസത്തിനുള്ളിൽ ഒരു ടെലികോം കമ്പനിയുടെ ഉപയോഗം 10 എക്സാബൈറ്റ് കവിയുന്നത് ഇതാദ്യമാണ്. 2023 മാർച്ചിൽ അവസാനിച്ച പാദത്തിൽ, ഡാറ്റയുടെ ആകെ ഉപഭോഗം 30.3 എക്സാബൈറ്റ് ആയിരുന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ Q4 ഫലങ്ങൾക്കൊപ്പം ഈ വിവരങ്ങളും പങ്കുവെച്ചു.
ഡാറ്റ ഉപഭോഗം വർധിപ്പിക്കുന്നതിൽ ജിയോ ട്രൂ 5ജി നിർണായക പങ്ക് വഹിച്ചു. ഒരു ശരാശരി ഉപയോക്താവ് പ്രതിമാസം 23.1 ജിബി ഡാറ്റ ഉപയോഗിക്കുന്നു. വെറും 2 വർഷം മുമ്പ്, ഈ കണക്ക് 13.3 GB ആയിരുന്നു. അതായത്, വെറും 2 വർഷത്തിനുള്ളിൽ, ഒരു ശരാശരി ഉപയോക്താവ് ഒരു മാസത്തിൽ 10 ജിബി കൂടുതൽ ഡാറ്റ ഉപയോഗിച്ച് തുടങ്ങി. വ്യവസായത്തിലെ എതിരാളികളെ അപേക്ഷിച്ച് ജിയോ നെറ്റ്‌വർക്കിലെ ഉപഭോഗ ശരാശരി ഉയർന്നതാണ് എന്നതാണ് ശ്രദ്ധേയം.
റിലയൻസ് ഇൻഡസ്ട്രീസിന്റെ ഏറ്റവും പുതിയ ത്രൈമാസ ഫലങ്ങളിൽ പങ്കിട്ട കണക്കുകൾ പ്രകാരം, രാജ്യത്തുടനീളമുള്ള 60,000 സൈറ്റുകളിലായി 3,50,000-ലധികം 5G സെല്ലുകൾ ജിയോ സ്ഥാപിച്ചിട്ടുണ്ട്. ഇതുവരെ, ജിയോ ട്രൂ 5G ഇന്ത്യയിലുടനീളമുള്ള 2,300 പട്ടണങ്ങളും നഗരങ്ങളും കവർ ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വേഗമേറിയ 5G റോളൗട്ടാണിത്. 2023 അവസാനത്തോടെ ഇന്ത്യയിലുടനീളം 5G സേവനങ്ങൾ വ്യാപിപ്പിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
5G റോളൗട്ടിനൊപ്പം, അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പ്രതീക്ഷിക്കുന്ന Airfirber-ഉം ജിയോ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഫൈബറും എയർ ഫൈബറും ഉപയോഗിച്ച് 100 ദശലക്ഷം വീടുകളെ കവർ ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
റിലയൻസ് ഇൻഡസ്ട്രീസിന്റെ Q4 റിസൾട്സ് പ്രകാരം ജിയോയുടെ ARPU അല്ലെങ്കിൽ ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം പ്രതിമാസം ₹178.8 ആയി വർദ്ധിച്ചു. ഉപയോക്താക്കൾ പ്രതിദിനം 1,459 കോടി ശബ്ദ മിനിറ്റുകൾ ഉപയോഗിക്കുന്നു. ഇതിനർത്ഥം ഒരു ശരാശരി ഉപയോക്താവ് എല്ലാ മാസവും 1,003 മിനിറ്റ് വിളിക്കുന്നു എന്നാണ്