advertisement
Skip to content

Jio യുടെ ആദ്യ 5ജി പായ്‌ക്കെത്തി, 61 രൂപയ്ക്ക് 6 ജിബി ഡാറ്റ, എയർടെൽ 5ജി ഇന്ന് കേരളത്തിൽ അവതരിപ്പിച്ചേക്കും

ജിയോയുടെ 5ജി അപ്‌ഗ്രേഡ് പ്ലാൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന 61 രൂപയുടെ റീചാർജിൽ 6 ജിബി അതിവേഗ 4ജി ഡാറ്റയാകും കമ്പനി നൽകുക. എന്നാൽ ഇതോടെ ഉപയോക്താക്കൾ 5ജി ഡാറ്റ ആസ്വദിക്കാൻ പ്രാപ്തരാകും.

5ജി ലേബലിൽ ജിയോയുടെ ആദ്യ മൊബൈൽ റീചാർജ് പായ്‌ക്കെത്തി. 5ജി കുടക്കീഴിൽ പുതിയ പ്ലാൻ അവതരിപ്പിക്കുന്ന ആദ്യ ടെലികോം ഓപ്പറേറ്റർ എന്ന ബഹുമതി കൂടിയാണ് ഇതോടെ റിലയൻസ് ജിയോ സ്വന്തമാക്കിയത്. അതേസമയം എയർടെൽ ഇന്നു കേരളത്തിൽ 5ജി സേവനം പ്രഖ്യാപിച്ചേക്കുമെന്നു റിപ്പോർട്ടുകളുണ്ട്. ഉച്ചയ്ക്കു നടക്കാനിരിക്കുന്ന യോഗത്തിൽ പ്രഖ്യാപനം പ്രതീക്ഷിക്കാം. ആദ്യഘട്ടത്തിൽ സേവനങ്ങൾ ഏതൊക്കെ നഗരങ്ങൾ കേന്ദ്രീകരിച്ചായിരിക്കുമെന്നും ഇന്നറിയാം.

ജിയോയുടെ 5ജി അപ്‌ഗ്രേഡ് പ്ലാൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന 61 രൂപയുടെ റീചാർജിൽ 6 ജിബി അതിവേഗ 4ജി ഡാറ്റയാകും കമ്പനി നൽകുക. എന്നാൽ ഇതോടെ ഉപയോക്താക്കൾ 5ജി ഡാറ്റ ആസ്വദിക്കാൻ പ്രാപ്തരാകും. കമ്പനി വെബ്‌സൈറ്റ് അനുസരിച്ച് 119 രൂപ, 149 രൂപ, 179 രൂപ, 199 രൂപ, 209 രൂപ വിലയുള്ള ജിയോ പ്ലാനുകളിൽ ഈ ഡാറ്റ പായ്ക്ക് ഉപയോഗിക്കാനാകും.

ഇതുവരെ 239 രൂപയിൽ കൂടുതൽ മൂല്യമുള്ള പായ്ക്കുകൾക്കൊപ്പം മാത്രമായിരുന്നു കമ്പനി അതിവേഗ 5ജി ഡാറ്റ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ പുതിയ 61 രൂപയുടെ 5ജി അപ്‌ഗ്രേഡ് പായ്ക്കിനൊപ്പം താഴ്ന്ന മൂല്യമുള്ള റീചാർജുകൾക്കും 5ജിയിലേക്ക് ആക്‌സസ് ലഭിക്കുമെന്നു കമ്പനി വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. നിലവിൽ രാജ്യത്ത് 85 ൽ അധികം നഗരങ്ങളിൽ ജിയോയുടെ ട്രൂ 5ജി സേവനങ്ങൾ ലഭ്യമാണ്.

ലിസ്റ്റിംഗ് അനുസരിച്ച് ജിയോ ട്രൂ 5 ജി ലോഞ്ച് ചെയ്യുകയും, ഉപയോക്താവിനെ ജിയോ വെൽക്കം ഓഫറിലേക്ക് ക്ഷണിക്കുകയും ചെയ്ത നഗരങ്ങളിൽ മാത്രമേ അൺലിമിറ്റഡ് 5 ജി ഡാറ്റ ബാധകമാകൂ. കേരളത്തിൽ കൊച്ചി, തിരുവന്തപുരം, തൃശൂർ, കോഴിക്കോട്, തുടങ്ങി നിരവധി പ്രമുഖ നഗരങ്ങളിൽ സേവനം ലഭിക്കുന്നുണ്ട്. 61 രൂപയുടെ അപ്‌ഗ്രേഡ് പായ്ക്ക് ചില പ്ലാനുകൾക്കൊപ്പം അൺലിമിറ്റഡ് ഡാറ്റയും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഭാരതി എയർടെല്ലിന്റെയും, വോഡഫോൺ ഐഡിയയുടെയും 65 രൂപയുടെയും 58 രൂപയുടെയും ഡാറ്റ പ്ലാനുകൾ യഥാക്രമം 4 ജിബി, 3 ജിബി ഡാറ്റ മാത്രമാണു വാഗ്ദാനം ചെയ്യുന്നത്.

എയർടെൽ നിലവിൽ 5ജി ഹാൻഡ്‌സെറ്റുകൾ ഉപയോഗിക്കുന്ന 4ജി ഉപയോക്താക്കൾക്ക് അധിക നിരക്ക് ഈടാക്കാതെ തന്നെ 5ജി ആക്‌സസ് നൽകുന്നുണ്ട്. ജിയോ സമാന ഓഫറിനൊപ്പമാണ് പുതിയ 5ജി അപ്‌ഗ്രേഡ് പ്ലാൻ കൂടി അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ 5ജി പ്ലാൻ യുദ്ധത്തിന് ഉടനെ തുടക്കമാകുമെന്ന സൂചന കൂടിയാണ് നൽകിയിരിക്കുന്നത്. ഈ വർഷം മാർച്ചിൽ കമ്പനികളുടെ അടിസ്ഥാന നിരക്കുകളിൽ 15 ശതമാനം വരെ വർധന ഉണ്ടായേക്കുമെന്നാണു റിപ്പോർട്ട്. ഇതിനു മുമ്പ് തന്നെ കമ്പനികൾ 5ജി പായ്ക്കുകൾ അവതരിപ്പിച്ചേക്കും.

ഈ വർഷം ഏപ്രിലിൽ തുടങ്ങുന്ന അടുത്ത സാമ്പത്തിക വർഷം ടെലികോം ഓപ്പറേറ്റർമാരുടെ പരിവർത്തനത്തിന്റെ ഒരു ഘട്ടമായിരിക്കുമെന്ന് വ്യവസായ എക്സിക്യൂട്ടീവുകളും വിശകലന വിദഗ്ധരും പറയുന്നു. കമ്പനികൾ രാജ്യത്തെ കവറേജ് വർധിപ്പിക്കാൻ ശ്രമിക്കുന്നതിനൊപ്പം, നെറ്റ്വർക്ക് ഘടന മികച്ചതാക്കാനും, ഉപഭോക്തൃ ശീലങ്ങൾ രൂപപ്പെടുത്താനും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണു വിലയിരുത്തൽ.

സ്റ്റാൻഡ്എലോൺ (എസ്എ), നോൺ -സ്റ്റാൻഡലോൺ (എൻഎസ്എ) ആർക്കിടെക്ചർ അടിസ്ഥാനമാക്കിയാണ് ജിയോയും എയർടെല്ലും രാജ്യത്ത് 5ജി നെറ്റ്വർക്ക് വിന്യസിക്കുന്നത്. 12- 15 മാസത്തിനുള്ളിൽ രാജ്യം മുഴുവൻ 5 ജി നെറ്റ്വർക്ക് വ്യാപിപ്പിക്കാനാണു ലക്ഷ്യമിടുന്നത്. വിയും 5ജിയുടെ സൂചനകൾ നൽകിയിട്ടുണ്ട്. ന്യൂഡൽഹിയിൽ ഇതോടകം വി 5ജി വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest