advertisement
Skip to content

ഐടിഐ മ്യൂച്വല്‍ ഫണ്ടിന്റെ ഐടിഐ ഫ്‌ളെക്‌സ് ക്യാപ് ഫണ്ടില്‍ ഫെബ്രു- 10 വരെ അപേക്ഷിക്കാം

നിഫ്റ്റി 500 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്‌സിനെ അടിസ്ഥാനമാക്കി ഫണ്ട് ധിമാന്ത് ഷാ, റോഹന്‍ കോര്‍ദെ എന്നിവരാണ് മാനേജ് ചെയ്യുക. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മാള്‍ ക്യാപ് ഓഹരികളിലാണ് ഫണ്ട് നിക്ഷേപിക്കുക. ദീര്‍ഘകാല നിക്ഷേപകരെ ഉദ്ദേശിച്ചുള്ളതാണ് ഫണ്ട്.

കൊച്ചി: ഐടിഐ മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള പുതിയ ഓപ്പണ്‍-എന്‍ഡഡ് ഇക്വിറ്റി ഫണ്ടായ ഐടിഐ ഫ്‌ളെക്‌സി ക്യാപ് ഫണ്ടിന്റെ ന്യൂ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ആരംഭിച്ചു. ഫണ്ടില്‍ നിക്ഷേപിക്കാനുള്ള അവസാനതീയതി ഫെബ്രുവരി 10. 5000 രൂപയാണ് ചുരുങ്ങിയ നിക്ഷേപത്തുക. അതിനു മേല്‍ 1 രൂപയുടെ ഗുണിതങ്ങളായും അപേക്ഷിക്കാം. നിഫ്റ്റി 500 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്‌സിനെ അടിസ്ഥാനമാക്കി ഫണ്ട് ധിമാന്ത് ഷാ, റോഹന്‍ കോര്‍ദെ എന്നിവരാണ് മാനേജ് ചെയ്യുക. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മാള്‍ ക്യാപ് ഓഹരികളിലാണ് ഫണ്ട് നിക്ഷേപിക്കുക. ദീര്‍ഘകാല നിക്ഷേപകരെ ഉദ്ദേശിച്ചുള്ളതാണ് ഫണ്ട്.

2019 ഏപ്രിലില്‍ പ്രവര്‍ത്തനമാരംഭിച്ച ഐടിഐ മ്യൂച്വല്‍ ഫണ്ട് നിലവില്‍ 3557 കോടി രൂപയുടെ ആസ്തികള്‍ മാനേജ് ചെയ്യുന്നുണ്ട് (എയുഎം). ഇതില്‍ 2674.94 കോടി ഇക്വിറ്റിയും 553.45 കോടി 329.34 കോടി ഹൈബ്രിഡും കടപ്പത്രങ്ങളുമാണ്. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഐടിഐ മ്യൂച്വല്‍ ഫണ്ട് 16 സ്‌കീമുകള്‍ ആരംഭിച്ചിട്ടുണ്ട്. ശാഖകളും ഐടിഐ ഗ്രൂപ്പ് ഓഫീസുകളുമായി ഇന്ത്യയൊട്ടാകെ 57 ഇടങ്ങളില്‍ സാന്നിധ്യമുണ്ട്, 19,968 വിതരണക്കാരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest