ഇന്ത്യന്‍ വിപണിയില്‍ ഐടെലിന്റെ പുതിയ ഹാന്‍ഡ്‌സെറ്റ് എ60 എത്തി. ഇന്ത്യയില്‍ ഐടെല്‍ എ60 ന്റെ 2 ജിബി റാം + 32 ജിബി സ്റ്റോറേജ് മോഡലിനു 5,999 രൂപയാണ് വില. ഐടെല്‍ എ60 വാങ്ങുന്നവര്‍ക്ക് ആദ്യ 100 ദിവസത്തിനുള്ളില്‍ സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്മെന്റും ലഭിക്കും. മുന്‍നിര റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ നിന്നും ഐടെല്‍ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്നും പുതിയ ഹാന്‍ഡ്‌സെറ്റ് വാങ്ങാം. ഡോണ്‍ ബ്ലൂ, വെര്‍ട്ട് മെന്തെ, സഫയര്‍ ബ്ലാക്ക് എന്നീ കളറുകളില്‍ ഹാന്‍ഡ്സെറ്റ് ലഭ്യമാണ്.
ഐടെല്‍ ഇന്ത്യ വെബ്‌സൈറ്റില്‍ സൂചിപ്പിച്ചിരിക്കുന്ന വിശദാംശങ്ങള്‍ അനുസരിച്ച്, ഐടെല്‍ എ60ല്‍ 6.6 ഇഞ്ച് എച്ച്ഡി പ്ലസ് (720 x 1,612 പിക്‌സലുകള്‍) ഐപിഎസ് എല്‍സിഡി സ്‌ക്രീനും വാട്ടര്‍ഡ്രോപ്പ്-സ്‌റ്റൈല്‍ നോച്ചുമുണ്ട്. ഡിസ്‌പ്ലേക്ക് 120Hz ടച്ച് സാംപിള്‍ റേറ്റും ഉണ്ട്. ആന്‍ഡ്രോയിഡ് 12 (ഗോ എഡിഷന്‍) അടിസ്ഥാനമാക്കിയുള്ളതാണ് ഒഎസ്. 2 ജിബി റാമുമായി ജോടിയാക്കിയ 1.4GHz ക്വാഡ് കോര്‍ SC9832E ആണ് പ്രോസസര്‍. എടെല്‍ എ60ന്റെ പിന്‍ പാനലില്‍ എല്‍ഇഡി ഫ്‌ലാഷോടുകൂടിയ ഡ്യുവല്‍ 8 മെഗാപിക്‌സല്‍ എഐ ക്യാമറയുണ്ട്. സെല്‍ഫികള്‍ക്കും വിഡിയോ കോളുകള്‍ക്കുമായി മുന്‍വശത്ത് 5 മെഗാപിക്‌സല്‍ ക്യാമറയും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫെയ്‌സ് അണ്‍ലോക്കുമാണ് ഫോണിന്റെ മറ്റു സവിശേഷതകള്‍.
മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി വികസിപ്പിക്കാവുന്ന (128 ജിബി വരെ) 32 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് ഹാന്‍ഡ്സെറ്റില്‍ സജ്ജീകരിച്ചിരിക്കുന്നു. ഡ്യുവല്‍ സിം പിന്തുണ, വൈഫൈ, ബ്ലൂടൂത്ത്, 3.5 എംഎം ഓഡിയോ ജാക്ക്, ജിപിഎസ് എന്നിവ ഐറ്റല്‍ എ60-ലെ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. 750 മണിക്കൂര്‍ വരെ സ്റ്റാന്‍ഡ്ബൈ സമയവും 30 മണിക്കൂര്‍ വരെ ടോക്ക്ടൈമും വാഗ്ദാനം ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്.