ശ്രീഹരിക്കോട്ട: ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി -സി55 രണ്ട് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. സിംഗപ്പൂരിൽനിന്നുള്ള ടെലോസ് -2, ലൂമെലൈറ്റ് -4 എന്നീ ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം. ഉച്ച 2.19നായിരുന്നു വിക്ഷേപണം.
പി.ഐ.എഫ് അസംബ്ലി കേന്ദ്രത്തിൽനിന്ന് വിക്ഷേപണത്തിന് തയാറാക്കിയ ആദ്യ റോക്കറ്റാണിത്. റോക്കറ്റുകൾ വിക്ഷേപണം ചെയ്യുന്നതിന് മുമ്പ് പാതി അസംബിൾ ചെയ്യുന്ന കേന്ദ്രമാണിത്. വിക്ഷേപണത്തിന്റെ തയാറെടുപ്പിനുള്ള കാലതാമസം കുറക്കുന്നതിനാണ് ഇത്. കാലാവസ്ഥ വ്യതിയാനം, രക്ഷാപ്രവർത്തനങ്ങൾ എന്നിവക്കാണ് ടെലോസ് -2 ഉപയോഗിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.