ആമസോണില്‍ വന്‍ ഓഫറുമായി മുന്‍നിര സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് ഐക്യൂ. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഐക്യൂ Z7 5ജി അവതരിപ്പിച്ചത്. പുതിയ ഹാന്‍ഡ്‌സെറ്റ് ആമസോണ്‍, ഐക്യൂ ഇ-സ്റ്റോര്‍ വഴി വാങ്ങാം. മികച്ച ഹാര്‍ഡ്വെയറും സോഫ്റ്റ്വെയര്‍ ഫീച്ചറുകളുമുള്ള, ഇന്ത്യന്‍ വിപണിക്ക് മാത്രമായി വികസിപ്പിച്ചെടുത്ത ബ്രാന്‍ഡിന്റെ ആദ്യത്തെ ഹാന്‍ഡ്സെറ്റ് ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഡ്യുവല്‍ നാനോ സിം സ്ലോട്ടുള്ള സ്മാര്‍ട് ഫോണിന് 90Hz റിഫ്രഷ് റേറ്റും 360Hz വരെ ക്രമീകരിക്കാവുന്ന ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.38-ഇഞ്ച് ഫുള്‍-എച്ച്ഡി+ (2400 x 1080) റെസലൂഷന്‍ അമോലെഡ് ഡിസ്പ്ലേ ഉണ്ട്. കപ്പാസിറ്റീവ് മള്‍ട്ടി-ടച്ച് ഫീച്ചറുകളുള്ള ഡിസ്‌പ്ലേയ്ക്ക് 412ppi പിക്‌സല്‍ ഡെന്‍സിറ്റിയുമുണ്ട്. ഹാന്‍ഡ്‌സെറ്റില്‍ ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസ് 13 ആണ് പ്രവര്‍ത്തിക്കുന്നത്. 8 ജിബി വരെ LPDDR4X റാം ഉള്ള, മാലി ജി68 ജിപിയു-യ്ക്കൊപ്പം ഒക്ടാ-കോര്‍ മീഡിയടെക് ഡിമെന്‍സിറ്റി 920 പ്രോസസര്‍ ആണ് ഹാന്‍ഡ്സെറ്റിന്റെ കരുത്ത്.
ഐക്യൂ Z7 5ജിയില്‍ ഡ്യുവല്‍ റിയര്‍ ക്യാമറ യൂണിറ്റ് ഉണ്ട്. ഇതില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (OIS) ഉള്ള 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 2 മെഗാപിക്‌സല്‍ പോര്‍ട്രെയിറ്റ് ലെന്‍സും ഉള്‍പ്പെടുന്നു. 16 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ. 44W ഫ്‌ലാഷ് ചാര്‍ജ് പിന്തുണയുള്ള 4,500 എംഎഎച്ച് ലിയോണ്‍ ബാറ്ററിയാണ് ഫോണ്‍ പായ്ക്ക് ചെയ്യുന്നത്. വൈഫൈ 6, ബ്ലൂടൂത്ത് v5.2, ജിപിഎസ് കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. 3.5 എംഎം ഓഡിയോ ജാക്കും യുഎസ്ബി ടൈപ്പ്-സി ചാര്‍ജിങ് പോര്‍ട്ടും ഈ ഹാന്‍ഡ്‌സെറ്റിലുണ്ട്.