ഐഫോണ്‍ 15 പ്രോ സ്മാര്‍ട്ഫോണില്‍ രണ്ട് വോളിയം കണ്‍ട്രോള്‍ ബട്ടനുകള്‍ ഉണ്ടായിരിക്കില്ലെന്ന് റിപ്പോര്‍ട്ട്. ആപ്പിള്‍ ഈ വര്‍ഷം പുറത്തിറക്കാനിരിക്കുന്ന ഫോണിന്റെ ചില ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഈ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. രണ്ട് ബട്ടനുകള്‍ക്ക് പകരം ഒരു വലിയ ബട്ടനായിരിക്കും ഉണ്ടാവുക. ഫോണിന്റെ വാട്ടര്‍ റസിസ്റ്റന്‍സ് മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള മാറ്റങ്ങളുടെ ഭാഗമായാണിത് എന്നാണ് റിപ്പോര്‍ട്ട്.
യുഎസ്ബി ടൈപ്പ് സി ചാര്‍ജര്‍ സ്ലോട്ട് ആയിരിക്കും ഇതില്‍. ഐഫോണ്‍ 12 പ്രോ മോഡലുകളില്‍ വൈഫൈ 6ഇ കണക്റ്റിവിറ്റി സൗകര്യമുണ്ടാവും. പുതിയ ഫോണുകളില്‍ എട്ട് ജിബി റാം ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നുണ്ട്. ഈ സെപ്റ്റംബറില്‍ ഫോണുകള്‍ പുറത്തിറക്കുമെന്നാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.