advertisement
Skip to content

ഐപിസി സൗത്ത് ഈസ്റ്റ് റീജിയൻ പ്രയർ ലൈൻ പ്രവർത്തനം ആരംഭിക്കുന്നു.

ഫ്ളോറിഡ: ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ രജത ജൂബിലി കൺവൻഷന്റെ വിജയകരമായ നടത്തിപ്പിനായി, വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രയർലൈൻ പ്രവർത്തനം ആരംഭിക്കുന്നു. പ്രാർത്ഥനാ വിഷയങ്ങൾക്കായുള്ള പ്രയർ ലൈൻ ഉത്ഘാടനം ഏപ്രിൽ 7 തിങ്കളാഴ്ച വൈകിട്ട് 8 മുതൽ 9 വരെ [ഈസ്‌റ്റേൺ ടൈം] ഉണ്ടായിരിക്കുമെന്ന് റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ.സി ജോൺ അറിയിച്ചു.

എല്ലാ തിങ്കളാഴ്ചകളിലും ഈസ്‌റ്റേൺ സമയം 8 മണിക്ക് 617 - 829 - 6186 എന്ന നമ്പരിലായിരിക്കും പ്രയർ ലൈൻ ഉണ്ടായിരിക്കുന്നത്. അമേരിക്കയിലുള്ള നിരവധി പ്രാർത്ഥന സഹകാരികൾ പ്രയർ ലൈനിൽ പങ്കെടുക്കും. ജൂലൈ മൂന്ന് മുതൽ ആറു വരെ ഒർലാന്റോ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിൽ വെച്ചാണ് രജത ജൂബിലി കൺവെൻഷൻ നടത്തപ്പെടുന്നത്.

കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ കെ.സി ജോൺ (954) 599 5472,
പാസ്റ്റർ റോയി വാകത്താനം (863) 660 2074
ബ്രദർ നിബു വെള്ളവന്താനം (516) 643 3085,
ബ്രദർ എബ്രഹാം തോമസ് (404) 406 5882

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest