advertisement
Skip to content

ആപ്പിള്‍ ഐഓഎസ് 17 സോഫ്റ്റ്‌വെയര്‍ വേര്‍ഷന്‍ ജൂണില്‍ എത്തും

സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ മാത്രം സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുന്ന പ്രമുഖ കമ്പനിയാണ് ആപ്പിള്‍.ഐഫോണുകളുടെ പ്രത്യേകത തന്നെആന്‍ഡ്രോയിഡ് ഫോണിന് സമാനമായി കസ്റ്റമൈസേഷന്‍ നടക്കില്ലെന്നതാണ്. ടെക് ലോകത്തില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍ അനുസരിച്ച് ആപ്പിള്‍ തങ്ങളുടെ ഐഓഎസിന്റെ പുതിയ വേര്‍ഷന്‍ ഉടന്‍ പുറത്തിറക്കുന്നുവെന്നതാണ്.

ആപ്പിള്‍ ഐഓഎസ് 17 സോഫ്റ്റ്‌വെയര്‍ വേര്‍ഷന്‍ ജൂണില്‍ തന്നെ പുറത്തിങ്ങിയേക്കും. ഐഫോണ്‍ എക്സ്എസ്, ഐഫോണ്‍ എക്സ്എസ് മാക്സ്, ഐഫോണ്‍ എക്സ്ആര്‍, ഐഫോണ്‍ പതിനൊന്ന്, ഐഫോണ്‍ പന്ത്രണ്ട്, ഐഫോണ്‍ പതിമൂന്ന്, ഐഫോണ്‍ പതിനാല് സീരീസ് മോഡലുകള്‍ കൂടാതെ ഐഫോണ്‍ പതിനൊന്ന് പ്രൊ സീരീസ്, ഐഫോണ്‍ പന്ത്രണ്ട് പ്രൊ സീരീസ്, ഐഫോണ്‍ പതിമൂന്ന് പ്രൊ സീരീസ്, ഐഫോണ്‍ പതിനാല് പ്രൊ സീരീസ് എന്നീ ആപ്പിള്‍ ഡിവൈസുകളിലൊക്കെ പുതിയ വേര്‍ഷന്‍ ലഭിക്കും.

എന്നാല്‍ ചില പഴയ ഡിവൈസുകളില്‍ ഐഒഎസ് 17 സപ്പോര്‍ട്ട് ചെയ്യുകയില്ല. ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ എക്സ് കൂടാതെ ഫസ്റ്റ് ജനറേഷന്‍ ഐപാഡ് പ്രൊ, ഫിഫ്ത് ജനറേഷന്‍, ഐപാഡുകൾക്കും ഐഒഎസ് 17 അപ്ഡേറ്റ് ലഭ്യമാവുകയില്ലെന്നാണ് റിപ്പോര്‍ട്ട്.

വലിയ മാറ്റങ്ങളോടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം കൊണ്ട് വരുന്ന സാഹചര്യത്തില്‍ ആപ്പിള്‍ ആപ്പ് സൈഡ് ലോഡിങ് അനുവദിച്ചേക്കാമെന്ന് വിവരമുണ്ട്.. ഇതുവരെ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ആപ്പിള്‍ ഡിവൈസുകളില്‍ അനുവദനീമായിരുന്നില്ല. പുതിയ ഫീച്ചേഴ്സും മികച്ച പെര്‍ഫോര്‍മന്‍സുമാണ് ഐഒഎസ് 17 ലക്ഷ്യമാകുന്നത്.

ജൂണില്‍ നടക്കുന്ന വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫെറന്‍സിനെയാണ് ആപ്പിള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഫൈന്‍ഡ് മൈ, വാലറ്റ് ആപ്പ് ഫീച്ചറുകള്‍, സൈഡ് ലോഡിങ്, ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്യുല്‍ റിയാലിറ്റി (എ ആര്‍ /വി ആര്‍) ഹെഡ് സെറ്റ് എന്നീ ഡിജിറ്റല്‍ വിപ്ലവങ്ങളൊക്കെ ആപ്പിള്‍ പ്ലാറ്റ്‌ഫോമില്‍ അനുഭവിക്കാനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍. പുതിയ ഐഓഎസ് വേര്‍ഷന്‍ എത്തുന്നതോടെ

ഐഫോണ്‍ യൂസേഴ്സിനും ആന്‍ഡ്രോയിഡ് ഡിവൈസുകളിലെ പോലെ കസ്റ്റമൈസേഷന്‍ സൗകര്യം ലഭ്യമാകും. തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. എന്നാല്‍ ഉപഭോക്താക്കളുടെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ല.എല്ലാ മാസവും സബ്സ്‌ക്രിപ്ഷന്‍ ഫീ കൊടുക്കാതെ തങ്ങള്‍ക്കാവശ്യമായ ആപ്പുകള്‍ ഫ്രീ ആയി ആപ്പിള്‍ ഉപഭോക്താക്കള്‍ക് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest