advertisement
Skip to content

ഇന്നോവ ഹൈക്രോസും മാരുതിയിലേക്ക്

ടൊയോട്ടയുടെ ജനപ്രിയ എം.പി.വിയായ ഇന്നോവയുടെ എറ്റവും പുതിയ പതിപ്പാണ് ഇന്നോവ ഹൈക്രോസ്. ടൊയോട്ട- മാരുതി സുസുക്കി സംയുക്ത സംരംഭത്തിന്റെ ഭാഗമായി ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കി മാരുതിയുടെ എം.പി.വി വരുകയാണ്. ഇത് ജൂലൈയോട ലോഞ്ച് ചെയ്യുമെന്ന് മാരുതി സുസുക്കി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ സെവൻ സീറ്റർ വാഹനം മാരുതി ഉത്പന്നങ്ങളിൽ ഏറ്റവും മുകളിൽ സ്ഥാനം പിടിക്കും. ടൊയോട്ട ടിഎൻജിഎ-സി ആർക്കിടെക്ചറിൽ ആയിരിക്കും നിർമ്മിക്കുക.

ഇന്നോവ ഹൈക്രോസിൽ കാണാവുന്ന നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, കരുത്തുറ്റ ഹൈബ്രിഡ് പെട്രോൾ എൻജിനുകൾ വാഹനത്തിന് കരുത്ത് പകരും. പ്രീമിയം ഓഫറായി, പ്രതിവർഷം 10,000 യൂണിറ്റിൽ താഴെ വില്ക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്.സംയുക്ത സംരംഭത്തിന്റെ ഭാഗമായി മാരുതി സുസുക്കിയും ജപ്പാനീസ് വാഹന ബ്രാൻഡായ ടൊയോട്ടയും തമ്മിൽ കരാറുകൾ ഉണ്ട്. ഏറ്റവും പുതിയ മോഡലുകൾ ഗ്രാൻഡ് വിറ്റാര , അർബൻ ക്രൂയിസർ ഹൈറൈഡർ എന്നിവയാണ് . ഈ രണ്ട് ഇടത്തരം എസ്‌യുവികളും ബിദാദിയിലെ ടൊയോട്ട പ്ലാന്റിലാണ് നിർമ്മിക്കുന്നത്. മുമ്പ്, ബലേനോ, ഗ്ലാൻസ, ബ്രെസ, അർബൻ ക്രൂയിസർ തുടങ്ങിയ മോഡലുകൾ പരസ്പരം റീ ബാഡ്‍ജ് ചെയ്‍ത പതിപ്പുകളായി എത്തിയിരുന്നു.കൂട്ടുകെട്ടിൽ നിന്നുള്ള മറ്റ് ക്രോസ്-ബാഡ്‍ജ് ചെയ്‍ത ഉത്പന്നങ്ങളെപ്പോലെ, ഇന്നോവ ഹൈക്രോസിന്റെ മാരുതിയുടെ പതിപ്പിന് വേറിട്ട ചില സ്റ്റൈലിംഗ് ഘടകങ്ങൾ ഉണ്ടായേക്കും, മുൻവശത്ത് സവിശേഷമായ ഗ്രില്ലും വ്യത്യസ്തമായ ബമ്പറും ഹെഡ്‌ലാമ്പും പ്രധാനമായും പ്രതീക്ഷിക്കുന്നു. ഇപ്പോൾ ഗ്രാൻഡ് വിറ്റാര, ബലേനോ, ഫ്രോങ്ക്സ് എന്നിവയിൽ കാണുന്ന നെക്സ തീമിനൊപ്പം സവിശേഷമായ ടെയിൽ-ലാമ്പ് ഡിസൈൻ പിൻവശത്തുള്ള ചില സ്റ്റൈലിംഗ് ട്വീക്കുകളിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest