ടോറോന്റോ: പെന്തക്കോസ്ത് ഫെലോഷിപ്പ് ഓഫ് ഇൻഡോ-കനേഡിയൻസിന്റെ ആഭിമുഖ്യത്തിൽ കാനഡയിലെ 9 പ്രൊവിൻസുകളിൽനിന്നും നിന്നും നൂറിൽപരം സഭകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കോൺഫറൻസ് 2024 ഓഗസ്റ്റ് മാസം 1, 2 , 3 ( വ്യാഴം,വെള്ളി, ശനി) തീയതികളിൽ ടോറോന്റോയിലെ കാനഡ ക്രിസ്ത്യൻ കോളേജ് ആഡിറ്റോറിയത്തിൽവച്ച് നടത്തപ്പെടുന്നതാണ്.
കൺവീനർ പാസ്റ്റർ ജോൺ തോമസ്(ടൊറൊന്റൊ), സെക്രട്ടറി പാസ്റ്റർ ഫിന്നി ശാമുവേൽ (ലണ്ടൻ, ഒന്റാറിയോ)ട്രഷറാർ പാസ്റ്റർ വിൽസൺ കടവിൽ (എഡ്മണ്ട്ൻ, ആൽബെർട്ട) എന്നിവരെ കൂടാതെ കോൺഫറൻസിന്റെ വിപുലമായ കമ്മറ്റി എല്ലാ പ്രൊവിൻസിനെയും
പ്രതിനിധീകരിച്ചുകൊണ്ടു തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. പബ്ലിസിറ്റി കൺവീനർസ് പാസ്റ്റർ ബാബു ജോർജ്, ബ്ലെസ്സൻ ചെറിയാൻ, പ്രയർ കോർഡിനേറ്റർസായി പാസ്റ്റർമാരായ എബ്രഹാം തോമസും, സാമുവൽ ഡാനിയേലും ചുമതലയേറ്റു. എക്സിക്യൂട്ടീവ് കമ്മിറ്റിക്കൊപ്പം 16 അംഗ കമ്മറ്റി 9 പ്രൊവിൻസിനെ പ്രതിനിധീകരിച്ച് ഈ കോൺഫറൻസിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു. അതോടൊപ്പം തന്നെ വിശാലമായ ലോക്കൽ കമ്മിറ്റിയും തെരഞ്ഞെടുക്കപ്പെടുന്നതാണ്.
ഈ പ്രഥമ കോൺഫറൻസ് നടക്കുന്നത് ടോറോന്റോയിലെ യിലെ കാനഡ ക്രിസ്ത്യൻ കോളേജിന്റെ വിശാലമായ ക്യാമ്പസിൽ ആണ്. ആയിരത്തിൽപരം ഡെലിഗേറ്റ്സിനെ പ്രതീക്ഷിച്ചുകൊണ്ട്, താമസ്സ, ഭക്ഷണ ക്രമീകരണങ്ങൾ സംഘാടകർ ചെയ്തുവരുന്നു.
ഈ കോൺഫറൻസ് കാനഡയിൽ ഉള്ള മലയാളി പെന്തക്കോസ് സമൂഹത്തിനും, സഭകൾക്കും ഒരു പുത്തൻ ഉണർവായി തീരുമെന്ന് പ്രത്യാശിക്കുന്നു. ഓഗസ്റ്റ് ഒന്നാം തീയതി വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് തുടങ്ങുന്ന കോൺഫറൻസ് മൂന്നാം തീയതി ശനിയാഴ്ച വൈകുന്നേരം 9 മണിക്ക് കർതൃമേശ ശുശ്രൂഷയൊട്‌കൂടി അവസാനിക്കുന്നതാണ്.
അനുഗ്രഹിക്കപ്പെട്ട ദൈവദാസന്മാരും, സംഗീതജ്ഞരും ശ്രുശ്രൂഷിക്കുന്നതായിരിക്കും.
ഈ കോൺഫറൻസ് സഭകളുടെ ഉന്നമനത്തിനും, ആത്മീയ ഐക്യതയ്ക്കും, ഉണർവിനും കാരണമായിത്തീരുവാൻ എല്ലാ ദൈവമക്കളുടേയും പ്രാർഥന ആവശ്യപ്പെടുന്നു.