പി പി ചെറിയാൻ
ഡാളസ് :ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രവർത്തനോദ്ഘാടനാത്തോടനം സംഘടിപ്പിച്ചത് അവതരണത്തിലും ജനപങ്കാളിത്തം കൊണ്ടും അവിസ്മരണീയമായി .ഏപ്രിൽ 12 നു വെള്ളിയാഴ്ച ഏഴു മണിക്ക് ഷാരോൺ ഇവന്റ് ഹാളിൽ (ബർണസ് ബ്രിഡ്ജ് റോഡ്, മെസ്ക്വിറ്റ് ടെക്സസ് ) ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് (ഐ.പി.സി.എൻ.റ്റി ) പ്രസിഡന്റ് സണ്ണി മാളിയേക്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സിജു വി ജോർജ് (പ്രോഗ്രാം കോർഡിനേറ്റർ.) മുഖ്യാതിഥി സണ്ണിവെയ്ൽ സിറ്റി കൌൺസിൽ അംഗം മനു ഡാനിയെ പരിചയപ്പെടുത്തുകയും സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു .




ഡാലസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിൽ താമസിക്കുന്ന മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി, 2006 ൽ അമേരിക്കയിലെ ആദ്യകാല പ്രവാസിയും സാഹിത്യകാരനും പത്രപ്രവർത്തനമായ ശ്രീ എബ്രഹാം തെക്കേമുറി (സണ്ണി ) പ്രസിഡണ്ടായി പ്രവർത്തനമാരംഭിച്ച സംഘടനയും സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമപ്രവർത്തനം ജനാധിപത്യത്തിന്റെ നെടുംതൂണ് തന്നെയാണെന്ന വിശ്വാസത്തോടുകൂടി, നിഷ്പക്ഷമായി പ്രവർത്തനം നടത്തിവരികയാണെന്നു പ്രസിഡന്റ് സണ്ണി മാളിയേക്കൽ അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.





മാധ്യമരംഗത്തെ പുതിയ ചലനങ്ങളും സാമൂഹിക മാറ്റങ്ങളും ഉൾക്കൊണ്ട് വായനക്കാരിൽ അവബോധം സൃഷ്ടിക്കുകന്ന പ്രവർത്തനങ്ങളായിരിക്കണം മാധ്യമ പ്രവർത്തകരിൽ ഉണ്ടായിരിക്കേണ്ടതെന്നും , നിർഭയമായും സ്വതന്ത്രമായും മാധ്യമ പ്രവർത്തനം നടത്തുന്നതിനുള്ള അനുകൂല സാഹചര്യം സ്രഷ്ടിക്കുവാൻ
ഭരണാധികാരികൾ തയാറാകണമെന്നും മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിച്ച സണ്ണിവെയ്ൽ സിറ്റി കൌൺസിൽ അംഗം മനു ഡാനി അഭിപ്രായപ്പെട്ടു .2024-2025 കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കു ആശംസകൾ നേരുകയും ചെയ്തു
ഐ.പി.സി.എൻ.റ്റി ഭാരവാഹികളായ അനശ്വർ മാംമ്പിള്ളി , പ്രസാദ് തിയോടിക്കൽ , ലാലി ജോസഫ് , ഡോ അഞ്ജുബിജിലി , സാം മാത്യു ,അഡ്വൈസറി ബോർഡ് ചെയര്മാന് ബെന്നി ജോൺ ,തോമസ് ചിറമേൽ , ജോജോ കോട്ടക്കൽ ,ടി സി ചാക്കോ എന്നിവർക്കു പുറമെ അമേരിക്കയിലെ സീനിയർ മാധ്യമ പ്രവർത്തകരും സാമൂഹിക സാംസ്കാരിക നേതാക്കളും, സംഘടനാ നേതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു. സെക്രട്ടറി ബിജിലി ജോർജിന്റെ നന്ദി പ്രകടനത്തിനുശേഷം കേരളത്തിൽ നിന്നും ബിജുനാരായണൻ, റിമി ടോമി എന്നിവരുടെ നേത്ര്വത്വത്തിൽ എത്തിച്ചേർന്ന സെലിബ്രിറ്റികൾ അവതരിപ്പിച്ച പാട്ടുത്സവം കാണികളുടെ പ്രശംസ നേടി
