ചിക്കാഗോ: ചിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷന്‍ 2025-26 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുവാനുള്ള പ്രാഥമിക നടപടിക്രമങ്ങള്‍ ആരംഭിച്ചു. മുന്‍ പ്രസിഡന്റുമാരായ സാം ജോര്‍ജ്, ജോര്‍ജ് പണിക്കര്‍, സിബു മാത്യു കുളങ്ങര എന്നിവരെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി ചുമതല നല്‍കി.
ഭാരവാഹികളായി മത്സരിക്കാന്‍ താത്പര്യമുള്ളവര്‍ തങ്ങളുടെ നാമനിര്‍ദേശ പത്രിക ഒക്‌ടോബര്‍ 30 -ാം തീയതിക്കു മുമ്പായി സമര്‍പ്പിക്കണം. പിന്‍വലിക്കാനുള്ള തീയതി നവംബര്‍ 11 ആണ്. സൂക്ഷ്മ പരിശോധനകള്‍ നവംബര്‍ ഒമ്പതാം തീയതി വരെയാണ്.
കുടിശിഖയുള്ള സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ കുടിശിഖകള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പായി കൊടുത്തു തീര്‍ക്കേണ്ടതാണ്. നവംബര്‍ 22-ന് ചേരുന്ന വാര്‍ഷിക പൊതുയോഗത്തില്‍ വച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. മത്സരാര്‍ത്ഥികള്‍ തങ്ങളുടെ നാമനിര്‍ദേശ പത്രികകള്‍ താപിലോ, ഇമെയില്‍ മുഖാന്തിരമോ തെരഞ്ഞെടുപ്പ് ചുമതലയുള്ള സിബു മാത്യുവിന് നല്‍കിയിരിക്കണം.
ഇമെയില്‍: sibumk@hotmail.com എന്നതാണ്.
നാമനിര്‍ദേശ പത്രികകളും മറ്റ് അനുബന്ധ വിവരങ്ങളും ഐ.എം.എ വാട്ആപ് ഗ്രൂപ്പില്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും മറ്റ് നിര്‍ദേശങ്ങള്‍ക്കും :
സിബു മാത്യു കുളങ്ങര (224-425-3625)