WhatsApp Unsupported: 2022 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഈ വർഷം വാട്‍സ്ആപ്പ് സേവനങ്ങൾ അവസാനിപ്പിക്കുന്ന മോഡലുകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടു
WhatsApp Unsupported: എല്ലാവർഷവും അവസാനിക്കുമ്പോൾ ചില ഫോണുകളിൽ നിന്ന് വാട്‍സ്ആപ്പ് സേവനം പിൻവലിക്കാറുണ്ട്. ഇത്തവണയും അവർ പതിവ് തെറ്റിച്ചിട്ടില്ല. 2022 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഈ വർഷം വാട്‍സ്ആപ്പ് സേവനങ്ങൾ അവസാനിപ്പിക്കുന്ന മോഡലുകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടു കഴിഞ്ഞു. പട്ടികയിൽ ആൻഡ്രോയ്‌ഡ് മോഡലുകൾക്ക് പുറമെ ഐഫോണുകളും ഇടം പിടിച്ചിട്ടുണ്ടെന്നതാണ് രസകരമായ വസ്‌തുത.
ഏതാണ്ട് 49 സ്‌മാർട്ട്‌ഫോണുകൾക്കുള്ള പിന്തുണയാണ് ഡിസംബർ 31ന് വാട്‍സ്ആപ്പ് അവസാനിപ്പിക്കുന്നത്. ഇതിൽ പ്രമുഖ കമ്പനികളായ ആപ്പിൾ, സാംസങ് എന്നിവയുടെ മോഡലുകളും ഉൾപ്പെടുന്നുണ്ട്. അതായത് ഡിസംബർ 31ന് പട്ടികയിലുള്ള സ്‍മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് വാട്‍സ്ആപ്പ് അപ്‌ഡേറ്റുകൾ ലഭ്യമാവുകയില്ല. ശേഷം പ്രവർത്തനം പൂർണമായും നിർത്തുകയും ചെയ്യും.
എന്നാൽ നിലവിൽ പട്ടികയിലുള്ള ഫോണുകൾ എല്ലാം തന്നെ വളരെ പഴക്കം ചെന്നവയായതിനാൽ ഇത് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം വളരെ കുറവായിരിക്കുമെന്നാണ് വിലയിരുത്തൽ. ഡിസംബർ 31ന് ശേഷം വാട്‍സ്ആപ്പ് പ്രവർത്തനം നിർത്തുന്ന മോഡലുകൾ ഏതൊക്കെയാണെന്ന് താഴെ കൊടുത്തിരിക്കുന്നു..
ആപ്പിൾ ഐഫോൺ 5
ആപ്പിൾ ഐഫോൺ 5c
ആർക്കോസ് 53 പ്ലാറ്റിനം
ഗ്രാൻഡ് എസ് ഫ്ലെക്സ് ZTE
ഗ്രാൻഡ് എക്‌സ് ക്വാഡ് V987 ZTE
എച്ച്ടിസി ഡിസയർ 500
ഹുവായ് അസെൻഡ് ഡി
ഹുവായ് അസെൻഡ് D1
ഹുവായ് അസെൻഡ് D2
ഹുവായ് അസെൻഡ് G740
ഹുവായ് അസെൻഡ് Mate
ഹുവായ് അസെൻഡ് P1
ക്വാഡ് എക്സ്എൽ
ലെനോവോ എ820
എൽജി Enact
എൽജി ലൂസിഡ് 2
എൽജി Optimus 4X HD
എൽജി Optimus F3
എൽജി Optimus F3Q
എൽജി Optimus F5
എൽജി Optimus F6
എൽജി Optimus F7
എൽജി Optimus L2 II
എൽജി Optimus L3 II
എൽജി Optimus L3 II Dual
എൽജി Optimus L4 II
എൽജി Optimus L4 II Dual
എൽജി Optimus L5
എൽജി Optimus L5 Dual
എൽജി Optimus L5 II
എൽജി Optimus L7
എൽജി Optimus L7 II
എൽജി Optimus L7 II Dual
എൽജി Optimus Nitro HD
മെമോ ZTE V956
സാംസങ് Galaxy Ace 2
സാംസങ് Galaxy Core
സാംസങ് Galaxy S2
സാംസങ് Galaxy S3 മിനി
സാംസങ് Galaxy Trend II
സാംസങ് Galaxy Trend Lite
സാംസങ് Galaxy Xcover 2
സോണി എക്‌സ്‌പീരിയ ആർക്ക് എസ്
സോണി എക്‌സ്‌പീരിയ മിറോ
സോണി എക്‌സ്‌പീരിയ നിയോ എൽ
വികോ Cink 5
വിക്കോ Darknight ZT