ന്യൂയോർക്ക് : മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ആദ്യമായി നടത്തപ്പെടുന്ന ക്രിസ്തുമസ് മ്യൂസിക്കൽ പ്രോഗ്രാം ആയ ഹെവൻലി ട്രമ്പറ്റ് ഇന്ന് (ശനിയാഴ്ച ) വൈകിട്ട് 4 മണിക്ക് ന്യൂയോർക്ക് സീറോ മലങ്കര കാത്തലിക് എപ്പാർക്കി ഓഡിറ്റോറിയത്തിൽ ( 1510 DePaul Street, Elmont, NY 11003) വെച്ച് നടത്തപ്പെടുന്നു.
ഭദ്രാസനത്തിന്റെ നോർത്ത് ഈസ്റ്റ് റീജിയണൽ ആക്റ്റീവിറ്റി കമ്മിറ്റിയും (Northeast RAC), സഭയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് സേക്രഡ് മ്യൂസിക് ആൻഡ് കമ്മ്യൂണിക്കേഷൻസും (DSMC) സംയുക്തമായിട്ടാണ് ഹെവൻലി ട്രംമ്പറ്റ് എന്ന ഈ ക്രിസ്തുമസ് സംഗീത പരിപാടി സംഘടിപ്പിക്കുന്നത്.
ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് ഉത്ഘാടനം ചെയ്യുന്ന ഈ സംഗീത സായാഹ്നത്തിൽ മലങ്കര കത്തോലിക്ക സഭയുടെ ബിഷപ് ഡോ. ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് മുഖ്യാതിഥിയായിരിക്കുമെന്ന് മാർത്തോമ്മ നോർത്ത് അമേരിക്ക ഭദ്രാസന സെക്രട്ടറി റവ. ജോർജ് എബ്രഹാം അറിയിച്ചു.
ഇന്ന് (ശനി) വൈകിട്ട് 4 മണിക്ക് ന്യൂയോർക്ക് സീറോ മലങ്കര കാത്തലിക് എപ്പാർക്കി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്ന ഈ ക്രിസ്തുമസ് സംഗീത പരിപാടിയിലേക്ക് മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് എല്ലാ വിശ്വാസികളെയും പ്രത്യേകം ക്ഷണിക്കുന്നതായി അറിയിച്ചു.