advertisement
Skip to content

"സ്വർഗ്ഗീയ വിരുന്ന്" സഭയുടെ പ്രഥമ കോൺക്ലേവ് ഡാളസിൽ

ഡാളസ് : സ്വർഗ്ഗീയ വിരുന്ന് (Heavenly Feast) സഭയുടെ പ്രഥമ കോൺക്ലേവ് മാർച്ച് 7 മുതൽ 9 വരെ ഡാളസിലുള്ള ശാരോൻ ഇവൻറ് സെൻറ്ററിൽ (940 Barnes Bridge Rd, Mesquite, TX 75150) വെച്ചു നടത്തപ്പെടുന്നു. "ആത്മാവിൽ നടക്കുന്നതിൻറെ യഥാർത്ഥ അർത്ഥം മനസ്സിലാക്കി പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന ഒരു ജീവിതം നയിക്കുന്നതിന് സഹായിക്കുന്ന ദൈവ വചന പഠനവും കൃപാവര ശുശ്രുഷകളും മൂന്ന് ദിവസത്തെ യോഗങ്ങളുടെ പ്രത്യേകതയാണ്.

ലോകമെമ്പാടുമുള്ള മലയാളികൾക്ക് സുപരിചിതനായ സഭയുടെ സ്ഥാപകൻ ഡോ. മാത്യു കുരുവിള (തങ്കു ബ്രദർ), സഭയുടെ സീനിയര്‍ പാസ്റ്ററും അനുഗ്രഹീത ദൈവ വചന അദ്ധ്യാപകനുമായ ഡോ. തോമസ് എബ്രഹാം (തോമസുകുട്ടി ബ്രദർ) തുടങ്ങിയ ദൈവദാസൻമാർ മുഖ്യ സന്ദേശം നൽകുന്നു. റോണക്ക് ബ്രദർ, അഡ്വ. ബിനോയ് ബ്രദർ തുടങ്ങിയ ദൈവദാസൻമാരും ശുശ്രുഷിക്കുന്നു. വിവിധ ആവശ്യങ്ങളാൽ ഭാരപ്പെടുന്നവർ, രോഗികൾ, എന്നിവർക്ക് വേണ്ടി ഈ യോഗങ്ങളിൽ പ്രത്യേകം പ്രാർത്ഥിക്കുന്നതാണ്. ജാതി മത സഭ ഭേദമെന്യേ ആയിരങ്ങൾക്ക് അനുഗ്രഹത്തിൻറെയും വിടുതലിൻറെയും ദിവസങ്ങൾക്കായി ഡാളസ് പട്ടണം ഒരുങ്ങി കഴിഞ്ഞതായി സംഘാടകർ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്കു
www.heavenlyfeastusa.com
Tel 5164990687, 4693504945, 9725138536, 3474480714

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest