വീടിൻ മുറ്റത്തെ തെക്കേ മൂലയിൽ
പൊങ്ങിനിന്നൊരാ ചുവന്ന മൺകൂന
കൂനക്കൊത്ത നടുവിലായ്
മുത്തച്ഛനൊരിക്കൽ പറിച്ചു നടാമെന്നു പറഞ്ഞ തെച്ചി തൈ ആരോ നട്ടിരിക്കുന്നു.
നട്ടുച്ചയിലും ആ മണ്ണ് നന്നേ ചുവന്നിരുന്നു,
മൺക്കൂനയെ ചാരി നിന്ന രാജമല്ലിയതിൽ പൂക്കൾ പൊഴിച്ചതിനാലാവാമത്.
മുത്തച്ഛൻ പണ്ടേ പറഞ്ഞതാണ്, പ്രാണൻ പോകുന്ന നേരം എൻ ദേഹം
അസ്ഥി പഞ്ജരമാക്കി
ഭൂമിയിലെ ആ ചുവന്ന മണ്ണിനോട് ചേർക്കണമെന്ന്,
എനിക്കൊപ്പം എൻ പൈതലാം മരങ്ങളെ
ഒരിക്കലും അഗ്നിയിൽ ഹോമിക്കരുതെന്ന്.
വൈകുന്നേരത്തിലെയാ അസ്തമയ സൂര്യനാ ചുവന്ന മണ്ണിനെ സ്പർശിച്ചപ്പോളവിടം വീണ്ടും കടുംചുവപ്പായി മാറി
ഉച്ചക്കാരോ കോലായിൽ നിന്നുരിയുന്നത് കേട്ടു, മുത്തശ്ശൻ രക്തം ഛർദിച്ചാണത്രേ മരിച്ചത് അതിനാലാവാം ആ മണ്ണിനിത്ര ചുവപ്പ്.
വറ്റാറായ അസ്ഥിത്തറയിലെ നിലവിളക്കിൻ തിരിയും സൂര്യനുദിക്കുമ്പോൽ ചുവന്നു തുടുത്തു, ആ തിരിവട്ട നിഴലുകൾ ചുവന്ന മണ്ണിനെ വീണ്ടും കടും ചുവപ്പാക്കി മാറ്റി.