advertisement
Skip to content

ലോക വനിതാദിനം, എല്ലാ വനിതകള്‍ക്കും ഫൊക്കാനയുടെ വനിതാദിനശംസകള്‍.

ശ്രീകുമാർ ഉണ്ണിത്താൻ

ഇന്ന് മാര്‍ച്ച് 8, ലോക വനിതാദിനം.എല്ലാ വനിതകള്‍ക്കും ഫൊക്കാനയുടെ വനിതാദിനശംസകള്‍ . ഇൻവെസ്റ്റ് ഇൻ വിമെൻ : ആക്സിലറേറ്റ് പ്രോഗ്രസ്സ് എന്നതാണ് ഇത്തവണത്തെ വനിതാ ദിനത്തിന്റെ സന്ദേശം. ലോകമെമ്പാടും വിവിധ പരിപാടികളാണ് ഇന്ന് സംഘടിപ്പിച്ചിരിക്കുന്നത്. ഐക്യരാഷ്ട്രസഭ പുറത്തുവിടുന്ന മുദ്രാവാക്യമാണ് ലോകമൊട്ടാകെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഓരോ അന്താരാഷ്ട്ര വനിതാ ദിനത്തിനും ഓരോ മുദ്രാവാക്യങ്ങളാണ്. ഫൊക്കാനയുടെ ആഘോഷ പരിപാടികൾ നാളെ നടക്കുമെന്നും വിമൻസ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. ബ്രിജിറ്റ് ജോർജ് അറിയിച്ചു.

ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷത്തോട് അനുബന്ധിച്ചു ഫൊക്കാന നടത്തുന്ന വിമെൻസ്‌ഡേ സെലിബ്രേഷൻസ് 2024 മാര്‍ച്ച് 9 ശനിയാഴ്ച രാവിലെ 10 ( EST) മണിക്ക് സൂം മീറ്റിലൂടെ നടക്കും.
രമ്യ ഹരിദാസ് എം .പി ചീഫ് ഗസ്റ്റ് ആയും മോൻസി ജോസഫ് MLA, മലയാളീസമൂഹത്തിൽ ശക്തമായ സ്ത്രീസാന്നിധ്യങ്ങളായ ആയ ഡോ. വാസുകി IAS കീ നോട്ട് സ്‌പീക്കർ ആയും , ഷീല തോമസ് IAS വിമെൻസ്‌ഡേ മെസേജും നൽകും , ഡോ . ആനി പോൾ , നിഷ ജോസ് കെ മാണി , ഇ . എം . രാധ ഡോ. സുനന്ദ നായർ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തും.

Zoom ID : 891 6171 4747
Passcode : 495220

ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ , ജനറല്‍ സെക്രട്ടറി ഡോ. കല ഷഹി , ട്രഷറര്‍ ബിജു ജോൺ , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ , ഫൊക്കാനാ വിമൻസ് ഫോറം ഭാരവാഹികൾ ആയ ഫാൻസിമോൾ പള്ളത്തുമഠം ,റ്റീന കുര്യൻ, ബിലു കുര്യൻ, വിമൻസ് ഫോറം ഇന്റർനാഷണൽ കോർഡിനേറ്റർ റോസ്ബെൽ ജോൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും.

ഫൊക്കാനയുടെ ഇപ്പോഴത്തെ ഭരണ സമിതിയിൽ വിമൻസ് ഫോറം ചെയർപേഴ്സൺ ആയി പ്രവർത്തിച്ചുവരുന്ന ഡോ. ബ്രിജിറ്റ് ജോർജിന്റെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണ രംഗത്ത് വിപ്ലവകരമായ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. ഫൊക്കാനയിൽ ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങൾക്ക് നാന്ദി കുറിക്കാൻ ബ്രിജിറ്റിന്റെ നേതൃത്വത്തിലുള്ള വിമൻസ് ഫോറത്തിനു കഴിഞ്ഞു. സ്ത്രീ ശാക്തീകരണത്തിലൂന്നിക്കൊണ്ട് ബ്രിജിറ്റും മറ്റു വിമൻസ് ഫോറം പ്രവവർത്തകരും നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഫൊക്കാനയുടെ ഇത്തവണത്തെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്നായി മാറിയിരുന്നു.

നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ചിന്തോദ്ദീപകമായ സെമിനാറുകള്‍ക്കും വര്‍ക്ക് ഷോപ്പുകള്‍ക്കുമൊക്കെ നേതൃത്വംകൊടുക്കുന്ന വിമന്‍സ് ഫോറത്തിന് പിന്തുണയുമായി ഫൊക്കാന നേതൃത്വവും പ്രവര്‍ത്തിക്കുന്നു.

അഭിപ്രായ സ്വാതന്ത്ര്യവും, സമത്വവും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഭരണഘടനാ ഓരോ പൗരനും അനുശാസിച്ചു തന്നിട്ടുള്ള മൗലികാവകാശമാണ്. തുല്യമായ അഭിപ്രയ സ്വാതത്ര്യം , ബില്‍ഡ് സ്മാര്‍ട്ട് , പുത്തന്‍ ആശയങ്ങള്‍ പുതു ലോകത്തിന് വേണ്ടി എന്നെക്കെയുള്ള മുദ്രവാക്യങ്ങള്‍ വാചകത്തില്‍ മാത്രം ഒതുങ്ങുകയുണ് എന്ന് ഡോ. ബ്രിജിറ്റ് ജോർജ് അഭിപ്രായപ്പെട്ടു.

ഇനിയും ഫൊക്കാന വിമിന്‍സ് ഫോറം അമേരിക്കയിലെയും , ഇന്ത്യയിലെയും സാംസ്കാരിക രാഷ്ട്രീയമേഖലക്കും സംഭാവന നല്കുവാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും ഫൊക്കാന വിമെൻസ്‌ഡേ സെലിബ്രേഷൻസിൽ ഏവരും പങ്കെടുക്കണമെന്നും ഡോ. ബ്രിജിറ്റ് ജോർജ്, റീജിണൽ ഭാരവാഹികൾ ആയ ഡോ. ഷീല വർഗീസ്,ഷീന സജിമോൻ ,ഡോ .സൂസൻ ചാക്കോ,അനിത ജോസഫ് , ഉഷ ചാക്കോ , അഞ്ചു ജിതിൻ ,റീനു ചെറിയാൻ , ഡോ . പ്രിൻസി ജോൺ ,മില്ലി ഫിലിപ്പ് , ഷീബ അലൗസിസ് ,ദീപ വിഷ്ണു, എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest