advertisement
Skip to content

ഗൂഗിൽ സേർച്ച് എൻജിനിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംയോജിപ്പിക്കുമെന്ന് സുന്ദ‌ർ പിച്ചെ

സാൻഫ്രാൻസിസ്കോ: ഗൂഗിൽ സേർച്ച് എൻജിനിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സംയോജിപ്പിക്കുമെന്ന് ഗൂഗിൾ സി.ഇ.ഒ സുന്ദ‌ർ പിച്ചെെ അറിയിച്ചു. ഓപ്പൺ എ.ഐ വികസിപ്പിച്ച ചാറ്റ് ജി.പി.ടിയും ഗൂഗിളുമായുള്ള മത്സരം ശക്തമാകുന്നതിനിടെയാണ് സുന്ദർ പിച്ചൈയുടെ പ്രഖ്യാപനം. എ.ഐ ചാറ്റ് ബോട്ടുകൾ ഗൂഗിളിന് ഭീഷണിയാകുമെന്ന വാദങ്ങളെ തള്ളികളഞ്ഞ പിച്ചൈ എ.ഐ സംയോജനം ഗൂഗിൾ സേർച്ചിന്റെ ചോദ്യങ്ങളോട് പ്രതികരിക്കാനുള്ള ശേഷി വർദ്ധിപ്പിക്കും എന്നും വ്യക്തമാക്കി.

ഗൂഗിൾ മാതൃ കമ്പനി ആൽഫബെറ്റിന്റെ വരുമാനത്തിന്റെ പകുതിയിലധികം സൃഷ്ടിക്കുന്നത് ഇപ്പോഴും ഗൂഗിൾ സേർച്ചാണ്. പുതിയ എ.ഐ ബോട്ട് പരീക്ഷണങ്ങൾ അതിനാൽ ഈ ബിസിനസിൽ മുമ്പത്തേക്കാൾ വലിയ അവസരമാണ് ഒരുക്കുമെന്ന് ഗൂഗിൾ സി.ഇ.ഒ പറഞ്ഞു.മനുഷ്യന്റെ സംസാരം പോലെ തന്നെ ഒരോ കാര്യത്തിനും ഉത്തരം നൽകാൻ കഴിയുന്ന കമ്പ്യൂട്ടർ പ്രോഗ്രാമുകളാണ് ലാർജ് ലാംഗ്വേജ് മോഡലുകൾ (എൽ.എൽ.എം)​. ഈരംഗത്ത് മുൻനിരക്കാരാണ് ഗൂഗിളെന്നും പിച്ചൈ ഓർമിപ്പിച്ചു. ജനങ്ങൾക്ക് ഗൂഗിളിനോട് ചോദ്യങ്ങൾ ചോദിക്കാനും സേർച്ച് എൻജിനുകളുടെ പശ്ചാത്തലത്തിൽ എൽ.എൽ.എമ്മുമായി ഇടപഴുകാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.മൈക്രോസോഫ്റ്റ് അടുത്തിടെ ചാറ്റ്ജിപിടി നൽകുന്ന ബിംഗ് സേർച്ച് എൻജിൻ അവതരിപ്പിച്ചതിലൂടെ ഗൂഗിളിന് വൻ വെല്ലുവിളിയാണ് ഉണ്ടായത്. ചെലവ് ചുരുക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കെയാണ് മൈക്രോ സോഫ്റ്റിന്റെ ഭാഗത്ത് പുതിയ നീക്കമുണ്ടായത്. സേർച്ചിന് വലിയ ഭീഷണിയാകുന്ന തരത്തിൽ എ.ഐ രംഗത്ത് പിടിമുറുക്കുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് ഗൂഗിൾ സി.ഇ.ഒ പ്രതികരണവുമായി രംഗത്തെത്തിയത്.

പേഴ്‌സണൽ കമ്പ്യൂട്ടറുകളിലും ക്ലൗഡ് കമ്പ്യൂട്ടിംഗിലുമുള്ള മുന്നേറ്റങ്ങൾ പോലെ, സേർച്ച് ഉൾപ്പെടെ എല്ലാ സോഫ്‌റ്റ്‌വെയർ വിഭാഗത്തെയും പുതിയ പ്രോഗ്രമാകുളിലൂടെ മാറ്റം വരുത്തുമെന്ന് പുതിയ എ,​ഐ പവേർഡ് സെർച്ച് എൻജിൻ ലോഞ്ച് ചെയ്തതിന് ശേഷം മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല പറഞ്ഞിരുന്നു.
എന്തുകൊണ്ടാണ് ഗൂഗിൾ നേരത്തെ ഒരു എ.ഐ ചാറ്റ്ബോട്ട് അവതരിപ്പിക്കാത്തതെന്ന ചോദ്യത്തിന് പുതിയ സംവിധാനങ്ങൾ കൊണ്ടുവരാൻ അതിന്റേതായ സമയമെടുക്കുമെന്ന മറുപടിയാണ് ഗൂഗിൾ സി.ഇ.ഒ നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest