advertisement
Skip to content

പിക്‌സല്‍ ഫോള്‍ഡ്, ആദ്യ ഫോള്‍ഡബിള്‍ ഫോണുമായി ഗൂഗിള്‍

ഗൂഗിള്‍ ആദ്യമായി ഒരു ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കാനൊരുങ്ങുകയാണ്. 'പിക്‌സല്‍ ഫോള്‍ഡ്' എന്ന പേരിലാണ് ഇത് അവതരിപ്പിക്കുക. കഴിഞ്ഞ രണ്ട് വര്‍ഷമായി പിക്‌സല്‍ ഫോണുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് അതില്‍ സ്ഥിരീകരണം ലഭിക്കുന്നത്.

മെയ് പത്തിന് നടക്കുന്ന ഗൂഗിള്‍ ഐ/ഒ കോണ്‍ഫറന്‍സില്‍ വെച്ചായിരിക്കും ഫോണ്‍ അവതരിപ്പിക്കുക. ഫോണിന്റെ ഒരു ഫസ്റ്റ് ലുക്ക് വീഡിയോ കമ്പനി പുറത്തുവിട്ടു. സ്വര്‍ണ നിറത്തിലുള്ള പിക്‌സല്‍ ഫോണിന്റെ ചിത്രമാണ് പുറത്തുവിട്ടത്. എങ്കിലും കൂടുതല്‍ കളര്‍ ഓപ്ഷനുകള്‍ ഫോണിനുണ്ടാവുമെന്നാണ് കരുതുന്നത്. പിക്‌സല്‍ 7എ സ്മാര്‍ട്‌ഫോണും പിക്‌സല്‍ ടാബ് ലെറ്റും ഇതോടൊപ്പം പുറത്തിറക്കും.

പിക്‌സല്‍ 7 പ്രോയ്ക്ക് സമാനമായ ഹൊറിസോണ്ടല്‍ ക്യാമറയാണ് പിക്‌സല്‍ ഫോള്‍ഡിന്. മൂന്ന് ക്യാമറകളുണ്ട്. ഇത് വൈഡ്, അള്‍ട്രാ വൈഡ്, ടെലിഫോട്ടോ ക്യാമറകളായിരിക്കുമെന്നാണ് കരുതുന്നത്. ഒരു പുസ്തകം തുറക്കുന്ന പോലെ തുറക്കുന്ന ഫോള്‍ഡബിള്‍ ഫോണ്‍ ആണിത്.

സെല്‍ഫിയിക്ക് വേണ്ടി രണ്ട് ക്യാമറകളുണ്ട്. ഒന്ന് കവര്‍ ഡിസ്‌പ്ലേയ്‌ക്കൊപ്പവും രണ്ടാമത്തേത് വലിയ ഫോള്‍ഡബിള്‍ സ്‌ക്രീനിന് മുകളിലായും.

ഫോണിന്റെ മറ്റ് സവിശേഷതകള്‍ എന്തെല്ലാം ആയിരിക്കുമെന്ന് ഗൂഗിള്‍ പറയുന്നില്ല. എങ്കിലും 7.6 ഇഞ്ച് ഫോള്‍ഡ് സ്‌ക്രീന്‍ ആയിരിക്കും പിക്‌സല്‍ ഫോള്‍ഡിനെന്നാണ് കരുതുന്നത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീന്‍ ആയിരിക്കും ഇത്. എച്ച്ഡിആര്‍ അല്ലെങ്കില്‍ എച്ച്ഡിആര്‍ 10 പ്ലസ് പോലുള്ള സാങ്കേതിക വിദ്യകളും പ്രതീക്ഷിക്കാം.

ഗൂഗിളിന്റെ തന്നെ ടെന്‍സര്‍ ജി2 പ്രൊസസര്‍ ചിപ്പ് ആയിരിക്കും പിക്‌സല്‍ ഫോള്‍ഡില്‍. പിക്‌സല്‍ 7എ ഫോണിലും ഇത് തന്നെ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഒരു ലക്ഷം രൂപയിലേറെ വിലയുള്ള ഫോണ്‍ ആയിരിക്കും പിക്‌സല്‍ ഫോള്‍ഡ് എന്നും കരുതുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest