advertisement
Skip to content

ഗൂഗിള്‍ പിക്‌സല്‍ 8 സീരീസ് ഉടന്‍ വിപണിയില്‍

ഗൂഗിള്‍ പിക്‌സല്‍ 8 സീരീസ് ഉടന്‍ വിപണിയില്‍ എത്താന്‍ ഒരുങ്ങുകയാണ്. ഫോണുകളുടെ ഡിസൈന്‍ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. കര്‍വുകള്‍ ഒഴിവാക്കിയുള്ള പരന്ന ഡിസൈന്‍ ആയിരിക്കും ഈ ഉണ്ടാവുക. പിക്‌സല്‍ 8 ചെറുതും പ്രോ കുറച്ച് കൂടി വലുതുമായിരിക്കും. ക്യാമറ ഹാര്‍ഡ്വെയറില്‍ ചെറിയ മെച്ചപ്പെടുത്തലുകളുമായി എത്തിയ പിക്സല്‍ 7 സീരീസില്‍ നിന്നും വ്യത്യസ്തമായി പിക്സല്‍ 8, പിക്‌സല്‍ 8 പ്രോ സ്മാര്‍ട്ടഫോണുകള്‍ പുതിയ ഹാര്‍ഡ്വെയര്‍ അപ്ഗ്രേഡുകളുമായിട്ടായിരിക്കും വരുന്നത് എന്ന് ആന്‍ഡ്രോയിഡ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തു.

ഗൂഗിള്‍ പിക്‌സല്‍ 8, പിക്‌സല്‍ 8 പ്രോയ്ക്ക് സാംസങ് ഗാലക്‌സി എസ്23യില്‍ ഉള്ള 50 എംപി ക്യാമറ സെന്‍സറായിരിക്കും ഉണ്ടാവുക എന്നാണ് സൂചനകള്‍. 50 എംപി സാംസങ് ഐസോസെല്‍ ജിഎന്‍2 സെന്‍സറാണ് ഇത്. വലിപ്പം കൂടുതലാണ് എന്നതിനൊപ്പം മികച്ച റിസള്‍ട്ട് നല്‍കാനും ഈ ക്യാമറ സെന്‍സറിന് സാധിക്കും. വലിപ്പം കൂടുതലായതിനാല്‍ തന്നെ സാംസങ് ജിഎന്‍2 ക്യാമറ സെന്‍സറിന് 35 ശതമാനം കൂടുതല്‍ ലൈറ്റ് പിടിച്ചെടുക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ വെളിച്ചം കുറഞ്ഞ അവസ്ഥയിലും മികച്ച ഫോട്ടോകള്‍ എടുക്കാന്‍ ഈ സെന്‍സറിലൂടെ സാധിക്കുന്നു. 8കെ/30എഫ്പിഎസ് വീഡിയോ ഷൂട്ട് ചെയ്യാനും ഈ ക്യാമറയിലൂടെ സാധിക്കും. സ്റ്റാഗേര്‍ഡ് എച്ച്ഡിആര്‍ എന്നിവയുള്‍പ്പെടെയുള്ള ആധുനിക ഫീച്ചറുകളും സാംസങ്ങിന്റെ ജിഎന്‍2 സെന്‍സറില്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പിക്സല്‍ 8 പ്രോ സ്മാര്‍ട്ട്‌ഫോണില്‍ ഗൂഗിള്‍ പുതിയ 64 എംപി അള്‍ട്രാ വൈഡ് ക്യാമറയായിരിക്കും നല്‍കുന്നത്. ഇതിനൊപ്പം 12.2 എംപി ക്യാമറയുാം ഉണ്ടായിരിക്കും. ഈ 12.2 എംപി സെന്‍സര്‍ പിക്‌സല്‍ 8 സ്മാര്‍ട്ട്‌ഫോണിലും ഉണ്ടായിരിക്കും. റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍ അനുസരിച്ച് പിക്‌സല്‍ 7 പ്രോയുടെ 12 എംപി അള്‍ട്രാ വൈഡ് ക്യാമറയ്ക്ക് പകരം ഗൂഗിള്‍ പിക്‌സല്‍ 7എ സ്മാര്‍ട്ട്‌ഫോണിലുള്ള 64 എംപി സോണി ഐഎംഎക്‌സ് 787 സെന്‍സര്‍ നല്‍കാന്‍ സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest