advertisement
Skip to content

ചാറ്റ് ജിപിറ്റിയ്ക്ക് വെല്ലുവിളിയായി ഗൂഗിളിന്റെ ചാറ്റ് ബോട്ട് എത്തി

ഓപ്പണ്‍ എഐ ചാറ്റ്‌ബോട്ട് തരംഗം സൃഷ്ടിച്ച് ദിവസങ്ങള്‍ക്കകം സമാനമായ ടെക്‌നോളജിയില്‍ എതിരാളി സോഫ്റ്റ് വെയര്‍ ഇറക്കി ഗൂഗിള്‍. ഗൂഗിളിന്റെ എഐ അധിഷ്ഠിത പ്ലാറ്റ്‌ഫോമിന് ബാര്‍ഡ് എന്നാണ് പേര്. നിലവില്‍ ഇത് പബ്ലിക്ക് ടെസ്റ്റിംഗിന് ലഭ്യമാകുമെന്നും പരീക്ഷണഘട്ടത്തിലാണ് ഇതുള്ളതെന്നും ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ വ്യക്തമാക്കിയിരുന്നു. ഗൂഗിളിന്റെ തന്നെ ലാംഡ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ചാറ്റ്‌ബോട്ട് എന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു.

നിലവില്‍ ഓണ്‍ലൈനായി കമ്പ്യൂട്ടറുകളില്‍ മാത്രമാണ് ചാറ്റ് ജിപിറ്റി പ്ലാറ്റ്‌ഫോമിന്റെ സേവനം ലഭ്യമാകുക. ചാറ്റ് ജിപിറ്റിയുടെ പുത്തന്‍ അപ്‌ഡേറ്റായ ജിപിറ്റി-4 ല്‍ കൂടുതല്‍ ഫീച്ചേഴ്‌സ് ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൈക്രോസോഫ്റ്റിന്റെയും ഗൂഗിളിന്റെയും സെര്‍ച്ച് എഞ്ചിനുകളില്‍ ചാറ്റ് ബോട്ട് സിസ്റ്റം ഉള്‍പ്പെടുത്തുമെന്നും അത് ചാറ്റ് ജിപിറ്റിയുടെ തന്നെ നൂതന വേര്‍ഷനായേക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനിയുടെ ഭാഗത്ത് നിന്നും ആദ്യം പ്രതികരണം വന്നിരുന്നില്ല. ആപ്പ് ഇറക്കുന്നത് വഴി ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധന വരുത്തുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ പേയ്ഡ് വേര്‍ഷന്‍ ഉള്‍പ്പെടുത്തുമോ എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ട്.

ജെനറേറ്റീവ് പ്രീഡട്രെയ്ഡ് ട്രാന്‍സ്‌ഫോമര്‍ എന്നതിന്റെ ചുരുക്കമാണ് ജിപിടി. ഓപ്പണ്‍ എഐ എന്ന ആള്‍ട്ട്മാന്‍, ഇലോണ്‍ മസ്‌ക് പോലുള്ള സിലിക്കണ്‍ വാലി കേന്ദ്രമായുള്ള നിക്ഷേപകര്‍ ചേര്‍ന്നുണ്ടാക്കിയ നോണ്‍ പ്രോഫിറ്റ് എഐ ഗവേഷണ സ്ഥാപനമാണ് ചാറ്റ് ജിപിടിക്ക് പിന്നില്‍. പരസ്പരം സംസാരിച്ച് വിവരങ്ങള്‍ കൈമാറുന്ന രീതിയിലാണ് ചാറ്റ് ജിപിടി സംവിധാനിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest