advertisement
Skip to content

ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു

അലൻ ചെന്നിത്തല

മിഷിഗൺ: 1975-ൽ സ്ഥാപിതമായ മിഷിഗണിലെ ആദ്യ ഇന്ത്യൻ കലാ സാംസ്കാരിക സംഘടനയായ ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. സെന്റ് തോമസ് ഓർത്ത്ഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മിഷിഗണിലെ എല്ലാ സാമൂഹിക സാംസ്കാരിക സാമുദായിക സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. ഇന്ത്യൻ പ്രവാസി സമൂഹത്തിന് അഞ്ച് പതിറ്റാണ്ട് ഈ പ്രസ്‌ഥാനം നൽകിയ സേവനങ്ങളെ എല്ലാ സംഘടന പ്രതിനിധികളും പ്രശംസിച്ചു അതോടൊപ്പം സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് എല്ലാവിധ ആശംസകളും നേർന്നു. മുപ്പതിലധികം വർഷമായി സാമൂഹ്യ പ്രവർത്തകയും പ്രവാസി ഇന്ത്യക്കാരുടെ പ്രതീക്ഷയുമായ ഹേമ രാച്ച്മലേ മുഖ്യാതിഥി ആയിരുന്നു.

സുവർണ്ണ ജൂബിലി വർഷത്തിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പാക്കും. കേരളത്തിന്റെ തനതായ സാംസ്കാരിക മൂല്യങ്ങളും പാരമ്പര്യവും വിളിച്ചോതുന്ന വർണ്ണാഭമായ പരിപാടികളാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന ആദ്യ പരുപാടി കേരളത്തിൽ നിന്നുള്ള കലാകാരന്മാരെ ഉൾപ്പെടുത്തിയുള്ള മെഗാ ഷോ മെയ് 10 ശനിയാഴ്ച വൈകിട്ട് 6 മണി മുതൽ ഫിറ്റസ്ജെറാൾഡ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. കേരള ക്ലബ്ബിന്റെ സുവർണ്ണ ജൂബിലി വർഷത്തെ ആഘോഷങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest