ഹൂസ്റ്റൺ : ചെങ്കടലിലെ ആർത്തിരമ്പുന്ന തിരമാലകൾക് മദ്ധ്യേ ഇസ്രായേൽ ജനതക്ക് പാതയൊരുക്കുകയും ഉണങ്ങിയ നിലത്തിലൂടെ മറുകര എത്തിക്കുകയും ചെയ്ത ദൈവം തന്നിൽ ആശ്രയിക്കുന്നവരുടെ ജീവിതത്തിൽ അഭിമുഗീകരിക്കുന്ന ഏതൊരു പ്രതിസന്ധികളേയും തരണം ചെയ്യുന്നതിന് വിശ്വസ്തനായി എപ്പോഴും കൂടെയുണ്ടായിരിക്കുമെന്നും അവനിൽ നമുക്ക് പൂർണമായി വിശ്വസിക്കാമെന്നും ചിൽഡ്രൻസ് ഫോർ ക്രൈസ്റ്റ് മിനിസ്ട്രി ഡയക്ടറും നിരവധി അനുഗ്രഹീത ആത്മീയ ഗാനങ്ങളുടെ രചിയിതാവും ഗായകനും സുവിശേഷകനുമായ തോമസ് മാത്യു ഉധബോധിപ്പിച്ചിച്ചു.
532-മത് രാജ്യാന്തര പ്രെയര്‍ലൈന്‍ ജൂലൈ 22നു വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ സംഗീർത്തനം അന്പത്തിയഞ്ചം അധ്യായത്തിൽ നിന്നുള്ള വാക്യങ്ങളെ ആധാരമാക്കി കേരളത്തിൽ നിന്നും സൂം പ്ലാറ്റഫോമിലൂടെ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഇവാഞ്ചലിസ്റ് തോമസ് മാത്യു.ഫറോവന്റെ അടിമത്വത്തിൽ നിന്നും വിടുവിക്കപ്പെട്ട ഇസ്രായേൽ ജനതയെ വാഗ്‌നത്ത നാട്ടിലേക്കു കൊണ്ടുവരുന്നതിന് മോശ അനുഭവിച്ച ത്യാഗങ്ങളെയും , നേരിടേണ്ടിവന്ന പ്രതിസന്ധികളേയും തരണം ചെയ്ത മാർഗ്ഗങ്ങളേയും അദ്ദേഹം സവിസ്തരം പ്രതിപാദിച്ചു മോശയുടെ ജീവിതം നാം ഓരോരുത്തർക്കും മാർഗ്ഗദര്ശകമാകട്ടെയെന്നു ആശംസിക്കുകയും ചെയ്തു
ഡാലസിൽ നിന്നുള്ള ലീലാമ്മ ഡാനിയേൽ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ സ്വാഗതമാശംസിച്ചു.ഈ ദിവസങ്ങളിൽ ജന്മദിനവും വിവാഹ വാർഷീകവും ആഘോഷിക്കുന്ന ഐ പി എൽ കുടുന്ബഅംഗങ്ങൾക്കു ആശംസകൾ അറിയിച്ചു
മധ്യസ്ഥ പ്രാർത്ഥനക്കു ഡോ ജോർജ് വര്ഗീസ് (മോനി ), വാഷിംഗ്‌ടൺ ഡിസി
നേത്ര്വത്വം നൽകി .തുടർന്ന് ടെന്നിസിൽ നിന്നുള്ള ജോൺ സക്കറിയ (ജോജി ) നിശ്ചയിക്കപ്പെട്ട (സംഗീര്ത്തനം 55-16-23)പാഠഭാഗം വായിച്ചു.
ഐ പി എൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർത്ഥനാ യോഗങ്ങളിൽ നിരവധി പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംബന്ധിച്ചിരുന്നുവെന്നു അലക്സ് തോമസ് പറഞ്ഞു.തുടർന്ന് നന്ദി രേഖപ്പെടുത്തി .ന്യൂജേഴ്‌സിയിൽ നിന്നും റവ മാത്യു വര്ഗീസ് അച്ചന്റെ പ്രാർഥനക്കും അശീ ർവാദത്തിനും ശേഷം സമ്മേളനം സമാപിച്ചു. ഷിബു ജോർജ് ടെക്‌നിക്കൽ കോർഡിനേറ്ററായിരുന്നു