advertisement
Skip to content

ഗ്യാലക്സി എ34നും എ54നും നാല് വര്‍ഷത്തെ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് നല്‍കുമെന്ന് അറിയിച്ച് സാംസങ്

സാംസങ് പുറത്തിറക്കിയിരിക്കുന്ന പുതിയ മോഡലുകളായ ഗ്യാലക്സി എ34നും എ54നും നാല് വര്‍ഷത്തെ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് നല്‍കുമെന്ന് അറിയിച്ച് കമ്പനി. തങ്ങളുടെ ഫോണുകള്‍ക്ക് പുതുമ നല്‍കുന്ന ഒഎസ് പുതുക്കി നല്‍കാന്‍ ഫോണ്‍ നിര്‍മാണ കമ്പനികള്‍ തയാറായിരുന്നില്ല. ആന്‍ഡ്രോയിഡ് 13 ആണ് ഒഎസ്. എ34 ന്റെ തുടക്ക വേരിയന്റിന് (മീഡിയടെക് ഡിമെന്‍സിറ്റി 1080 പ്രോസസര്‍, 8 ജിബി / 128 ജിബി) ഇന്ത്യയില്‍ 30999 രൂപയാണ് വില. ഈ മോഡലിന്റെ തന്നെ 8ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 32,999 രൂപയുമാണ് വില. അതേസമയം, എ54ന് (എക്സിനോസ് 1380 5ജി പ്രോസസര്‍, 8 ജിബി/ 128 ജിബി) 38,999 രൂപയും 8ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 40,999 രൂപയുമാണ് വില. ഇവയ്ക്ക് ആന്‍ഡ്രോയിഡ് 15 വരെ അപ്ഡേറ്റ് നല്‍കാമെന്നാണ് സംസങ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഗ്യാലക്‌സി എ34 - സാംസങ് ഗ്യാലക്സി എ34 5ജി ഹാന്‍ഡ്‌സെറ്റ് 120Hz റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയുമായാണ് വരുന്നത്. 6/8 ജിബി റാമും 128/256 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള മീഡിയടെക് ഡിമെന്‍സിറ്റി 1080 പ്രോസസറാണ് സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്. പിന്‍വശത്തുള്ള ട്രിപ്പിള്‍ ക്യാമറ സജ്ജീകരണത്തില്‍ ഒഐഎസ്ഉള്ള 48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 8 മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സ്, 5 മെഗാപിക്‌സല്‍ മാക്രോ ലെന്‍സ് എന്നിവ അടങ്ങിയിരിക്കുന്നു. അതുപോലെ 13 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും ഉണ്ട്. ഫാസ്റ്റ് ചാര്‍ജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി. ബോക്‌സില്‍ ചാര്‍ജര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് ഗ്യാലക്‌സി എ54നും ബാധകമാണ്.

ഗ്യാലക്‌സി എ54 - എ54 മോഡലിന് 6.4 ഇഞ്ച് വലുപ്പമുള്ള ഫുള്‍എച്ഡിപ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. ട്രിപ്പിള്‍ ക്യാമറാ സംവിധാനം തന്നെയാണ് ഈ മോഡലിനും. പ്രധാന ക്യാമറയ്ക്ക് 50 എംപി റെസലൂഷനൊപ്പം ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനും ഉണ്ട്. കൂടാതെ, 12 എംപി അള്‍ട്രാ-വൈഡ്, 5 എംപി മാക്രോ എന്നീ സെന്‍സറുകളും ഉണ്ട്. സെല്‍ഫിക്കായി 32 എംപി ക്യാമറയും ഉണ്ട്. വരുന്ന ആഴ്ചകളില്‍ ഇവ ഇന്ത്യയിലും അവതരിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest