advertisement
Skip to content

ടെക്സസ് കൺസർവേറ്റീവ് ഫോറം ഡാളസ് റീജിയൺ രൂപീകരിച്ചു

ഗാർലാൻഡ് (ഡാളസ്):ടെക്സസ് കൺസർവേറ്റീവ് ഫോറം ഡാളസ് റീജിയൺ രൂപീകരിച്ചു.ഗാർലാൻഡ് ഡാളസ് കേരള അസോസിയേഷൻ ഓഫീസിൽ ആഗസ്റ് 22 ഞായറാഴ്ച വൈകീട്ട് ചേർന്ന യോഗത്തിൽ സ്റ്റേറ്റ് കൺസർവേറ്റീവ് ഫോറം പ്രസിഡന്റ് ടോം വിരിപ്പൻ(ഹൂസ്റ്റൺ ) അധ്യക്ഷത വഹിച്ചു.റവ ഷാജി കെ ഡാനിയേലിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ സംസ്ഥാന ചെയര്മാന് ഡാൻ മാത്യൂസ് യോഗം വി ളിച്ചു ചേർത്തത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് പ്രതിപാദിച്ചു .തുടർന്നു സാക്കി ജോസഫ് ടെക്സസ് കൺസർവേറ്റീവ് ഫോറം ഭാരവാഹികളെ സദസ്സിനു പരിചയപ്പെടുത്തി .

നവംബറിലെ അമേരിക്കൻ പ്രസിഡണ്ട് തിരെഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ വിജയം ഉറപ്പിക്കുന്നതിനു എല്ലാവരും സജീവമായി രംഗത്തിറങ്ങണമെന്ന് പ്രസിഡന്റ് ടോം വിരിപ്പൻ അഭ്യർത്ഥിച്ചു.തുടർന്ന സംഘടനാ നേതാക്കകളായ സാബു ജോസഫ് സക്കി ജോസഫ്,സിബി പള്ളാട്ടുമഠത്തിൽ,സജി സാമുവൽ
സന്തോഷ് കാപ്പിൽ - ഐഒസി ഡാലസ്,മാർട്ടിൻ പടേറ്റി - ടെക്സസ് ഇന്ത്യ കോലിഷൻ,ജോൺസൺ കുരുവിള,ജെയ്‌സൺ ജോസഫ് , നിബു കാര്യാക്കോസ്,ജെയ്സി ജോർജ്, ലിൻഡ സുനി ഫിലിപ്പ് എന്നിവർ ആശംസകൾ അറിയിച്ചു

ടെക്സസ് കൺസർവേറ്റീവ് ഫോറം ഡാളസ് റീജിയൺ ഭാരവാഹികളായി പി സി മാത്യു( ചെയര്മാന്), നിബു കാര്യാക്കോസ്(പ്രസിഡന്റ്),സാബു നെടുംകാല , സൈമൺ ചാമക്കാല , ലിൻഡ സുനി ഫിലിപ്പ് (വൈസ് പ്രസിഡന്റ) സജി സാമുവേൽ (ജനറൽ സെക്രെട്ടറി ), ജോൺസൻ കുരുവിള (അസിസ്റ്റന്റ് സെക്രട്ടറി), ബിനു മത്തായി (ട്രഷറർ )എന്നിവരെയും ബോർഡ് ഓഫ് ഡയറക്ടർമാരായി സിജു വി ജോർജ്,ജെയ്സി ജോർജ് ,ജേക്കബ് ജയിംസ് , റവ ഷാജി കെ ഡാനിയേൽ ,പ്രിയ വെസ്‌ലി ,റോബിൻ സ്കറിയാ എന്നിവരെയും തിരഞ്ഞെടുത്തു ക്രിസ് മാത്യു(ഹൂസ്റ്റൺ ) എം സി യായിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest