ഫൊക്കാന ലീഡർ എബ്രഹാം പി ചാക്കോയുടെ (കുഞ്ഞുമോൻ )നിര്യാണത്തിൽ ഫൊക്കാനയുടെ ആദരാഞ്ജലികൾ . ഫൊക്കാനയുടെ സന്തതസഹചാരിയും, പല കൺവെൻഷനുകളുടെയും സ്ഥാനങ്ങളും, വഹിച്ചിട്ടുള്ള വ്വെക്തികൂടിയാണ് അദ്ദേഹം . ഫൊക്കാനയുടെ മിക്കവാറും എല്ലാ കൺവെൻഷനുകളിലും പങ്കെടുക്കാറുള്ള അദ്ദേഹം തന്റെ വല്ലായ്മകൾ അവഗണിച്ചു വീൽചെയറിൽ കഴിഞ്ഞ ഫൊക്കാന ഫ്ലോറിഡ കൺവെൻഷനിൽ പങ്കടുത്ത അദ്ദേഹത്തെ ഏവരും ഓർക്കുന്നുണ്ട്.
ഫൊക്കാനയിലും , മലയാളീ അസ്സോസിയേഷനുകളിലും സജീവ സാനിദ്യമായിരുന്ന കുഞ്ഞുമോൻ ,ഫ്ലോറിഡ മാർത്തോമാ സഭയുടെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു.The Malayalee Association of Central Florida (MACF) ന്റെ പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ വിയോഗം മലയാളീ കമ്മ്യൂണിറ്റിക്ക് ഒരു തീരനഷ്‌ടമാണ്.
എബ്രഹാം ചാക്കോയുടെ സ്മരണക്ക് മുന്നിൽ ഫൊക്കാന ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെടൊപ്പം ദുഖത്തിൽ പങ്കുചേരുന്നതായി എക്സിക്യൂട്ടീവ് കമ്മിറ്റയും, നാഷണൽ കമ്മിറ്റയും , ട്രസ്റ്റീ ബോർഡും ഒരു സംയുക്ത പ്രസ്‌താവനയിൽ അറിയിച്ചു.
