ന്യൂ യോർക്ക് : ഫൊക്കാനയുടെ പ്രവർത്തന മേഖലയിൽ അഭിമാനമായ ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ പ്രവർത്തനം അവസാന ഘട്ടത്തിലേക്ക്. സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഫൊക്കാനയുടെ ഈ ഭരണസമിതി വാഗ്‌ദാനം ചെയ്‌ത യൂണിക്ക് പദ്ധതികളിൽ ഒന്നാണ് ഫൊക്കാന ഹെൽത്ത് ക്ലിനിക്ക്. അമേരിക്കയിലെഹെൽത്ത് ഇൻഷുറൻസ് ഇല്ലാത്ത മലയാളികൾക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ യൂണിക്ക് പദ്ധതിയുടെ ലക്ഷ്യം.

അമേരിക്കയിൽ വിസിറ്റിങ് വിസയിൽ ഉള്ളവരും മെഡി കെയർ, മെഡിക്കെയിട് , ഒബാമ കെയർ തുടങ്ങിയ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത നൂറു കണക്കിന് ഫാമിലികളും , കുട്ടികളും , വാർദ്ധക്യമായവരും അമേരിക്കയിൽ ഉണ്ട് . അങ്ങനെയുള്ള ആളുകൾക്ക് വേണ്ടി ആണ് ഫൊക്കാനയുടെ ഹെൽത്ത് ക്ലിനിക്ക് പ്ലാൻ ചെയ്യുന്നത് . സാധാരണ ആശുപത്രികളിൽ നിന്ന് വ്യത്യസ്തമായി രോഗികളെ അഡ്മിറ്റ് ചെയ്യാതെ ഔട്ട് പേഷ്യൻ്റ് ആയി പ്രാഥമിക പരിചരണം മാത്രം നൽകുന്ന ആരോഗ്യ കേന്ദ്രങ്ങൾ അമേരിക്കയുടെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കാനുള്ള നടപിടികൾ പുരോഗമിക്കുകയാണ്. ഫൊക്കാനയുടെ അംഗ സംഘടനകളുമായി സഹകരിച്ചു അവരുടെ ഓഫീസുകളിൽ ആണ് ഫൊക്കാന ഈ യൂണിറ്റുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്.
ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായി മികച്ച ഡോക്ടർമാരും അനുബന്ധ മെഡിക്കൽ പ്രൊഫഷണലുകളും, ഫർമസ്യൂട്ടിക്കൽ മേഘലയിലെ പ്രൊഫഷണലുകളും ലാബ് മേഘലയിൽ പ്രവർത്തിക്കുന്നവരും ഉൾപ്പെടുന്ന ഒരു ടീം ആണ് ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ ഭാഗമായി പ്രവർത്തിക്കുന്നത് .കൺസൾട്ടൻ്റായി അനുഭവപരിചയമുള്ള ഈ മെഡിക്കൽ പ്രൊഫഷണലുകളുടെ നേതൃത്വത്തിൽ ആവശ്യമായ പ്രാധമിക മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കാനാണ് ഫൊക്കാന ശ്രമിക്കുന്നത്. ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഫൊക്കാന ഹെൽത്ത് ക്ലിനിക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ആറുമാസമായി നടക്കുകയാണ്.
ഫൊക്കാന ഹെൽത്ത് ക്ലിനിക്ക് അമേരിക്കൻ -കാനേഡിയൻ മലയാളികൾക്കുള്ള സമ്മാനമായിരിക്കും എന്ന്
ഫൊക്കാന കമ്മറ്റികൾ അറിയിച്ചു.
