advertisement
Skip to content

ഫൊക്കാന ഐക്യം: നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്ന് ട്രസ്റ്റി ബോര്‍ഡ്‌ ചെയർ സജി എം. പോത്തൻ

ന്യു യോർക്ക്: ഫൊക്കാനയിൽ ഐക്യം പുനസഥാപിക്കാനുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്ന് ട്രസ്റ്റി ബോർഡ് ചെയർ സജി എം. പോത്തൻ അറിയിച്ചു.

ജോസഫ് കുരിയപ്പുറം, സുധാ കർത്താ തുടങ്ങിയവർ നേത്രൃത്വം നൽകുന്ന വിഭാഗം ഉപാധികളൊന്നുമില്ലാതെയാണ് ഫൊക്കാനയിൽ ലയിക്കാൻ തീരുമാനിച്ചത്. എങ്കിലും നേരത്തെ ഉണ്ടാക്കിയ ധാരണ പ്രകാരം ഇരുവരെയും ട്രസ്റ്റി ബോർഡിലേക്ക് സ്വീകരിക്കാമെന്ന് ധാരണയായിട്ടുണ്ട്. ഇതിനായി ഇപ്പോഴത്തെ 2 ട്രസ്റ്റി ബോർഡ് അംഗങ്ങൾ സ്ഥാനം ഒഴിയാനും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. നാഷണൽ കമ്മറ്റിയിലേക്ക് 2 ആളുകൾക്ക് കൂടി അംഗത്വം നൽകും.

ഭരണഘടനപ്രകാരം എല്ലാ ഡോക്യൂമെന്റസ് സഹിതം പുതുതായി അംഗതത്തിന് അപേക്ഷിച്ച 16 സംഘടനകൾക്ക് അംഗത്വം നൽകാൻ ട്രസ്റ്റീ ബോർഡ് ഐകകണ്ടേന നേരത്തെ തീരുമാനിച്ചിരുന്നതാണ്. ഇനിയും അതിൽ മാറ്റം വരുത്താൻ സാധ്യമല്ല. പുതിയ സംഘടനകളെ എന്നും ഫോകാനാ സ്വാഗതം ചെയ്യുന്നു. അംഗത്വം ലഭിക്കാഞ്ഞ സംഘടനകളെ വരും വർഷങ്ങളിൽ നിയമനുസൃതം പരിഗണിക്കുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest