advertisement
Skip to content

ഫൊക്കാന ട്രഷറര്‍ സ്ഥാനത്തേക്ക് ഫിലാഡല്‍ഫിയയില്‍ നിന്നും രാജന്‍ സാമുവേല്‍ മത്സരിക്കുന്നു

Rajan Samual

ഡോ.കല ഷഹി

ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിലേക്ക് ട്രഷറാര്‍ സ്ഥാനത്തേക്ക് ഫിലാഡല്‍ഫിയയില്‍ നിന്നും രാജന്‍ സാമുവേല്‍ മത്സരിക്കുന്നു. ഫിലാഡല്‍ഫിയായില്‍ പമ്പാ മലയാളി അസ്സോസിയേഷന്‍ നിരവധി നേതൃത്വസ്ഥാനങ്ങള്‍ രാജന്‍ സാമുവേല്‍ ഇതിനകം വഹിച്ചിട്ടുണ്ട്. കലാ ഷാഹി പ്രസിഡന്‍റായുള്ള ടീമിന്‍റെ ഭാഗമായാണ് രാജന്‍ സാമുവല്‍ മത്സരിക്കുന്നത്.

സാമൂഹ്യ സാംസ്കാരിക രംഗത്തും, ബിസിനസ് രംഗത്തും തന്റേതായ വ്യക്തിമുദ പതിപ്പിക്കുകയും അമേരിക്കൻ മലയാളി സമൂഹത്തിന് ഭാവിയിൽ ഗുണപ്രദമായ സംഭാവനകൾ നൽകുവാൻ കഴിവുള്ള യുവ നേതാവാണ് രാജൻ സാമുവേൽ എന്ന് ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥി അറിയിച്ചു. ചില വ്യക്തിത്വങ്ങളുടെ സംഘടനയിലേക്കുള്ള വരവ് സംഘടനയ്ക്ക് വലിയ ഊർജ്ജമാണ് സമ്മാനിക്കുന്നത്. രാജൻ സാമുവേലിന്റെ സ്ഥാനാർത്ഥിത്വം ഫൊക്കാനയ്ക്ക് വലിയ മുതൽക്കൂട്ടായിരിക്കുമെന്നും കല ഷഹി അറിയിച്ചു.

രാജൻ സാമുവലിന്റെ ട്രഷറർ സ്ഥാനാർത്ഥിത്വം ഫൊക്കാനയ്ക്ക് മുതൽക്കൂട്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ശക്തമായ ഇടപെടൽ ഫൊക്കാനയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു .

മൂന്നു പതിറ്റാണ്ടുകളായി അമേരിക്കയിലെ വിവിധ സാമൂഹ്യ-സാംസ്ക്കാരിക മേഖലയില്‍ രാജന്‍ സജീവ സാന്നിധ്യമാണ്. 1990-ല്‍ അമേരിക്കയിലേക്ക് കുടിയേറിയ രാജന്‍, പത്തിലേറെ വര്‍ഷം ഇന്‍ഡസ്ട്രിയല്‍ രംഗത്തും, ബിസ്സിനസ്സ് രംഗത്തും ഇരുപതിലേറെ വര്‍ഷം റിയല്‍ എസ്റ്റേറ്റ് ഏജന്‍റുമായും പ്രവര്‍ത്തിച്ചു. കേരള യൂണിവേഴ്സിറ്റിയില്‍ നിന്നുമാണ് ബിരുദം നേടിയത്.

2016-ല്‍ പെന്‍സില്‍വാനിയായിലെ സെന്‍റ്ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചിന്‍റെ സ്ഥാപകാംഗം, ട്രഷറര്‍, പമ്പാ മലയാളി അസ്സോസിയേഷന്‍റെ പ്രസിഡന്‍റ് ട്രൈ സ്റ്റേറ്റ് കേരള ഫോറത്തിന്‍റെ ഫൊക്കാനയിലെ 2008 ലെ ഓഡിറ്റര്‍, ഫ്രന്‍റ്സ് ഓഫ് തിരുവല്ലാ പ്രസിഡന്‍റ് തുടങ്ങി നിരവധി നേതൃസ്ഥാനങ്ങള്‍ ഇതിനകം ഭംഗിയായി, ഉത്തരവാദിത്വത്തോടെ നിര്‍വഹിച്ചിട്ടുണ്ട്. ഇതുകൂടാതെ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നു.

അമേരിക്കന്‍ പ്രവാസികളെ കോര്‍ത്തിണക്കുന്ന മാതൃകാപരമായ സംഘടനയായ ഫൊക്കാനയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുവാന്‍ കലാ ഷാഹിയുടെ ടീമിന് കഴിയുമെന്ന് രാജന്‍ സാമുവല്‍ വിശ്വസിക്കുന്നു. ഫൊക്കാനയുടെ അടുത്ത ഭരണസമിതിയില്‍ ട്രഷറാറായി പ്രവര്‍ത്തിക്കുവാനുള്ള അവസരത്തിനായി എല്ലാ ഫൊക്കാന പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest