മാർച്ച് 31 , ഏപ്രിൽ 1 എന്നീ തീയതികളില്‍ തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ നടക്കുന്ന ഫൊക്കാനാ കേരളാ കണ്‍വള്‍ഷന്‍ പ്രവാസി കണ്‍വന്‍ഷനുകളുടെ ചരിത്രത്തിലെ നാഴികക്കല്ല് ആയിരിക്കുമെന്ന് എനിക്കുറപ്പുണ്ട് . ഫൊക്കാനായുടെ ഈ കേരളാ കണ്‍വന്‍ഷന്‍ ചരിത്രത്താളുകളില്‍ കുറിക്കപ്പെടും എന്ന കാര്യത്തിൽ സംശയം ഇല്ല.
ഫൊക്കാനയുടെ നാൽപതു വര്‍ഷത്തെ ചരിത്രത്തിനുള്ളില്‍ ഏറ്റവും ശ്രദ്ധേയവുമായ കണ്‍വന്‍ഷനാകും ഡോ. ബാബു സ്റ്റീഫൻ നേതൃത്വം നല്‍കുന്ന ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ . കൺവെൻഷന്റെ വിജയത്തിനായി മാസങ്ങളായി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പരിസമാപ്തിയില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്.
ഗവര്‍ണര്‍മാർ , കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, എം പി മാര്‍, എം.എല്‍. എ.മാര്‍ ,സാഹിത്യ സാംസ്‌കാരിക ,സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ പ്രഗത്ഭരായ വ്യക്തികള്‍, ചലച്ചിത്ര താരങ്ങള്‍ തുടങ്ങിയവര്‍ രണ്ട് ദിവസങ്ങളിലായി വിവിധ സെക്ഷനുകളില്‍ പങ്കെടുക്കും.
ഫൊക്കാനയുടെ എക്കാലത്തെയും പ്രസ്റ്റീജ് പ്രോഗ്രാം ആണ് ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം .ഇത്തവണ ഫൊക്കാന കണ്‍വെന്‍ഷനോടൊപ്പം ഭാഷയ്‌ക്കൊരു ഡോളര്‍ അവാര്‍ഡ് വിതരണവും,അതിനു ശേഷം സാഹിത്യ സമ്മേളനവും നടക്കുന്നു .അമേരിക്കന്‍ മലയാളികളുടെ മലയാളത്തിനുള്ള കാണിക്കയാണ് ഭാഷയ്‌ക്കൊരു ഡോളര്‍ .കേരളാ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ മികച്ച പി എച് ഡി പ്രബന്ധകര്‍ത്താവിന് അന്‍പതിനായിരം രൂപയും പ്രശംസാ പത്രവും നല്‍കുന്ന അമൂല്യമായ പുരസ്‌കാരം എഴുത്തച്ഛന്‍ പുരസ്‌കാരത്തോളം വിലമതിക്കുന്നതാണ് .ഫൊക്കാനയുടേയുടെയും കേരളാ യുണിവേഴ്‌സിറ്റിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ അവാര്‍ഡ് ജേതാവിനെ കണ്ടെത്തുന്ന ഉത്തരവാദിത്വം കേരളാ യൂണിവേഴ്‌സിറ്റി ചുമതലപ്പെടുത്തുന്ന വിദഗ്ധ കമ്മിറ്റിക്കാണ് . വൈസ് ചാന്‍സലര്‍, റജിസ്ട്രാര്‍, പി.ആര്‍.ഒ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൃത്യമായ സംഘാടനത്തോടെയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുക്കുന്നത്. ഭാഷയ്ക്കൊരു ഡോളര്‍ ചടങ്ങിന് ശേഷം ഫൊക്കാനയുടെ സാഹിത്യ സമ്മേളനം നടക്കും .
ഭാഷക്ക് ഒരു ഡോളർ ഫൊക്കാന ട്രസ്റ്റി ബോർഡാണ് നേതൃത്വം നൽകുന്നത്. ഭാഷക്ക് ഒരു ഡോളർ കോർഡിനേറ്റു ചെയുന്നത് മുൻ പ്രസിഡന്റ് ജോർജി വർഗീസും , ട്രസ്റ്റീ ബോർഡ് ചെയർ സജി പൊത്താന്റെയും, ട്രസ്റ്റീ വൈസ് ചെയർ സണ്ണി മറ്റമന, ട്രസ്റ്റീ സെക്രട്ടറി എബ്രഹാം ഈപ്പൻ എന്നിവരുടെ നേതൃത്വത്തിൽ ആണ്. ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ചരിത്രത്തിന്റെ താളുകളിൽ എഴുതി ചേർക്കുബോൾ അതിനു സാക്ഷ്യം വഹിക്കാൻ അമേരിക്കയിലെയും കാനഡയിലെയും മലയാളീ അസോസിയേഷൻ ഭാരവാഹികളെയും പ്രവർത്തകരെയും അതിലേക്ക് സ്വാഗതം ചെയ്യുന്നു.