പി ഡി ജോർജ് നടവയൽ
വാഷിങ്ടൺ ഡി സി: ഫൊക്കാനാ പ്രസിഡൻ്റ് സജിമോൻ ആൻ്റണി, ഇന്ത്യൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സന്ദർശിച്ചു. ഫൊക്കാനാ കേരളാ കൺ വെൻഷനിൽ മറ്റു തടസ്സങ്ങളില്ലെങ്കിൽ, രാഹുൽ ഗാന്ധി പരിഗണിക്കാം എന്നും . തുടർ കാര്യങ്ങൾക്ക് രാഹുലിൻ്റെ സെക്രട്ടറിയുമായുള്ള കത്തിടപാടുകൾ തുടരണമെന്ന് രാഹുൽ അറിയിച്ചതാതായും സജി മോൻ ആൻ്റണി പറഞ്ഞു.
സെപ്റ്റംബർ 9 ന്, വെർജീനിയാ ഹയറ്റ് റീജൻസി ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച. ഫൊക്കാനാ വൈസ് പ്രസിഡൻ്റ് വിപിൻ രാജും, ലീല മാരേട്ട് എന്നിവർ സജി ആന്റണിക്ക് ഒപ്പമുണ്ടായിരുന്നു. 2025 ആഗസ്റ്റ് ആദ്യ ആഴ്ച്ചയിലാണ് ഫൊക്കാനാ കേരളാ കൺ വെൻഷൻ നടത്തുവാൻ ലക്ഷ്യമിടുന്നത്.
ഫൊക്കാനയുടെ 2025 കേരളാ കൺവെൻഷൻ അമേരിക്കയിലും കാനഡയിലും നിന്നുമായി 200 ഓളം ഫാമിലികൾ പങ്കെടുക്കുന്ന രണ്ടു ദിവസത്തെ വിപുലമായ കൺവെൻഷൻ ആണ് പ്ലാൻ ചെയ്യുന്നത് .





ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.