advertisement
Skip to content

ഫൊക്കാന പെൻസിൽവേനിയ റീജണൽ കൺവൻഷൻ ജാനുവരി അഞ്ചിന് ഫിലഡൽഫിയയിൽ - ഒരുക്കങ്ങൾ പൂർത്തിയായി.

ഫിലഡൽഫിയ : നോർത്ത് അമേരിക്കൻ പ്രവാസി മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പെൻസിൽവാനിയ റീജണൽ കൺവൻഷൻ ജാനുവരി അഞ്ചാം തീയതി ഞായറാഴ്ച വൈകിട്ടു 4 .30  മുതൽ ക്രിസ്റ്റോസ് മാർത്തോമാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

അംഗ സംഘടനകളായ പി. എം. എ, മാപ്പ്, പമ്പ,ഫില്‍മ, mela, എക്സ്റ്റൺ മലയാളി അസോസിയേഷൻ, ഡഇല്‍മ മലയാളി അസോസിയേഷൻ എന്ന് സംഘടനകളുടെ ഭാരവാഹികളും അംഗങ്ങളുമാണ് ഈ മീറ്റിങ്ങിന് നേതൃത്വം നൽകുന്നത്. റീജണൽ വൈസ് പ്രസിഡണ്ട് ഷാജി സാമുവേൽ ഇന്റെ അധ്യക്ഷതയിൽ കൂടുന്ന മീറ്റിംഗിൽ സെനറ്റർ നിഖിൽ സാവൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതും,പെൻസിൽവാനിയ ഗവർണറിന്റെ അഡ്വൈസറി കമ്മീഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ റസിൻ കരുവും, ഫിലാഡൽഫിയ സിറ്റി കൗൺസിലർ ഡോക്ടർ നീന അഹമ്മദും ആശംസകൾ നേരുന്നു തുമാണ്. ഫൊക്കാന പ്രസിഡണ്ട് സജിമോൻ ആൻറണി,ഫൊക്കാനാ ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാനാ ട്രഷറർ ജോയി ചാക്കപ്പൻ, അഡി. ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ്  മറ്റ് ഫൊക്കാനയുടെ മുതിർന്ന നേതാക്കൾ ഭാരവാഹികൾ എന്നിവർ സംബന്ധിക്കുന്നതാണ്.

ദൃശ്യ മനോഹരമായ വളരെ അധികം കൾച്ചറൽ പ്രോഗ്രാമുകൾ  ഒരുക്കി പെൻസിൽവേനിയ റീജണൽ കൺവൻഷൻ ഒരു ചരിത്രമാക്കാൻ  സംഘാടകർ ശ്രമിക്കുകയാണ് . ഏവരെയും മീറ്റിങ്ങ് ലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി റീജണൽ ഭാരവാഹികൾ അറിയിച്ചു. 

സന്തോഷ് എബ്രഹാം (ഫൊക്കാന മീഡിയ ടീം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest