advertisement
Skip to content

ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൻ വിമൻസ് ഫോറം ഉദ്ഘാടനവും ഹോളിഡേ സെലിബ്രേഷനും (ജനുവരി 18) നാളെ

ന്യൂ യോർക്ക് : ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയണലിൻ്റെ അഭിമുഖ്യത്തിൽ വിമൻസ് ഫോറം ഉദ്ഘാടനം ആൻഡ് ഹോളിഡേ സെലിബ്രേഷൻ ജാനുവരി 18, സാറ്റർഡേ നടത്തപ്പെടും.

ന്യൂ യോർക്ക് : ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയണലിൻ്റെ അഭിമുഖ്യത്തിൽ വിമൻസ് ഫോറം 2024-26 ഉദ്ഘാടനവും ഹോളിഡേ സെലിബ്രേഷനും ജനുവരി 18, ശനിയാഴ്ച്ച എൽമോൻഡിലുള്ള കേരള സെന്ററിൽ വെച്ച് ന്യൂയോർക് മെട്രോ റീജിയൻ വൈസ് പ്രസിഡന്റ് ലാജി തോമസിന്റെ അധ്യക്ഷതയിൽ,നടത്തപ്പെടും.

യോഗത്തിൽ റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ വൈസ് ചെയർ ഹോണോറബിൾ ആനി പോൾ, ടൗൺ ക്ലർക് ഓഫ് നോർത്ത് ഹെമ്പ്സ്റ്റേഡ് ഹോണോറബിൾ രാഗിണി ശ്രീവാസ്‌തവ പ്രേശസ്ത സിനി ആർട്ടിസ്‌റ് ഗീത എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും. പ്രോഗ്രാമിന്റെ ക്രമീകരണങ്ങൾ മെട്രോ റീജിയൻ വിമൻസ് ഫോറം ചെയർ ഉഷ ജോർജ്, റീജിയണൽ കോ ചെയർ ആനി സാബു, റീജിയണൽ വിമൻസ് ഫോറം സെക്രട്ടറി സിജി തോമസ്, റീജിയണൽ വിമൻസ് ഫോറം ട്രഷറർ ഡെയ്സി തോമസ് കൂടാതെ ഫൊക്കാന മെട്രോ റീജിയൻ സെക്രട്ടറി ഡോൺ തോമസ്, റീജിയണൽ ട്രഷറർ മാത്യു തോമസ്, റീജിയണൽ കോഓർഡിനേറ്റർ ജിൻസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. ഉത്ഘാടനത്തിനോടനുബന്ധിച്ചു വിവിധ കലാപരിപാടികളും ഉച്ച ഭക്ഷണവും ക്രമീകരിക്കുന്നതായിരിക്കും.

ഏവരെയും ഈ പ്രോഗ്രാമിലേക്കു സ്വാഗതം ചെയ്യുന്നു.

For more information:
Usha George : 646-249-9042

Don Thomas: 516-993-0697

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest